ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയിലെ കെട്ടിട നിര്‍മാണ പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കും; കെട്ടിടനിര്‍മ്മാണ മേഖലയിലെ തീര്‍പ്പാക്കാത്ത കേസുകള്‍ ജൂലൈ 10 നകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍!

  • By Desk
Google Oneindia Malayalam News

പൈനാവ്: തദ്ദേശ സ്ഥാപനങ്ങളിലെ കെട്ടിടനിര്‍മ്മാണ മേഖലയിലെ തീര്‍പ്പാക്കാത്ത കേസുകള്‍ ജൂലൈ 10 നകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍. കെട്ടിടനിര്‍മ്മാണ അനുമതി സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കളക്ടറേറ്റില്‍ പഞ്ചായത്ത്-മുനിസിപ്പാലിറ്റി സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong>മാലപ്പടക്കത്തിനു തീകൊടുത്ത പോലെ.. കേന്ദ്ര ബജറ്റിന് എതിരെ വാളെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ!</strong>മാലപ്പടക്കത്തിനു തീകൊടുത്ത പോലെ.. കേന്ദ്ര ബജറ്റിന് എതിരെ വാളെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ!

ജില്ലയിയുടെ വിവിധ ഇടങ്ങളിൽ കെട്ടിട നിർമ്മാണ മേഖയിൽ പരാതികൾ കൂടുതലായി ശ്രദ്ധിക്കപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. കെട്ടിട നമ്പര്‍ നല്‍കല്‍, പെര്‍മിറ്റ് നല്‍കല്‍, ഇതര പ്രശ്‌നങ്ങള്‍ തുടങ്ങിയവ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കുര്യാക്കോസ് യോഗത്തില്‍ വിശദീകരിച്ചു. ജില്ലയില്‍ 52 പഞ്ചായത്തുകളിലും രണ്ടു മുനിസിപ്പാലിറ്റികളിലുമായി കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 491 അപേക്ഷകളാണ് തീര്‍പ്പാക്കാനുള്ളത്.

Idukki district collector

സംസ്ഥാനത്ത് മറ്റ് ജില്ലകളെ അപേക്ഷിച്ച് ഇടുക്കി ജില്ലയില്‍ പൊതുവെ തീര്‍പ്പാക്കാത്ത പ്രശ്‌നങ്ങള്‍ കുറവാണ്. പദ്ധതി നടത്തിപ്പില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കുറഞ്ഞ പ്രകടനം കാഴ്ചവെച്ച മൂന്നാര്‍, ബൈസണ്‍വാലി, വണ്ടിപ്പെരിയാര്‍, സേനാപതി, ഏലപ്പാറ എന്നീ അഞ്ചു പഞ്ചായത്തുകളിലെ പദ്ധതി നടത്തിപ്പ് അവലോകനം നടത്തുകയും നടപ്പിലാക്കിയവയുടെ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി.

Idukki
English summary
Idukki district collector's comment about construction issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X