ഇടുക്കി ജില്ലയില്‍ 1292 ബൂത്തുകള്‍; പോളിങ് നാളെ രാവിലെ 7 മുതല്‍, കൊറോണ രോഗികള്‍ക്ക് വൈകീട്ട് 6 മുതല്‍
ഇടുക്കി: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് സാമഗ്രികളും ഉദ്യോഗസ്ഥരും പോളിങ് ബൂത്തിലെത്തി. നാളെ രാവിലെ ഏഴു മുതല്‍ വോട്ടെടുപ്പ് നടക്കും. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലേക്കുമായി അഞ്ച് കേന്ദ്രങ്ങളില്‍ നിന്നുമായാണ് പോളിംഗ് സാമഗ്രികളുടെ വിതരണം ക്രമീകരിച്ചിരുന്നത്. ഇന്ന് രാവിലെ എട്ട് മണി മുതല്‍ ഇടുക്കി-എം.ആര്‍.എസ്. പൈനാവ്, പീരുമേട് - മരിയഗിരി ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ് പീരുമേട്, തൊടുപുഴ - ന്യൂമാന്‍ കോളേജ് തൊടുപുഴ, ദേവികുളം-ജിവിഎച്ച്എസ്എസ് മൂന്നാര്‍, ഉടുമ്പന്‍ചോല - സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് നെടുങ്കണ്ടം എന്നീ വിതരണ കേന്ദ്രങ്ങളിലെത്തി പോളിംഗ് ബൂത്തുകളിലെ ഉദ്യോഗസ്ഥര്‍ സാമഗ്രികള്‍ കൈപ്പറ്റി. റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തിലായിരുന്നു വിതരണം.
കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

ഒരു ബൂത്തിലേക്ക് പ്രിസൈഡിംഗ് ഓഫീസര്‍, ഒന്നാം പോളിംഗ് ഓഫീസര്‍, രണ്ടാം പോളിംഗ് ഓഫീസര്‍, മൂന്നാം പോളിംഗ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്റ് എന്നിങ്ങനെ അഞ്ച് ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ജില്ലയിലാകെ 6460 ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതോടൊപ്പം ആവശ്യമായി വന്നാല്‍ ബൂത്തുകളിലേക്ക് അയക്കുന്നതിനായി പരിശീലനം നല്‍കിയ ഉദ്യോഗസ്ഥരെ മണ്ഡലം തലത്തില്‍ റിസര്‍വ്വ് ചെയ്തിട്ടുണ്ട്.
ജില്ലയില്‍ ആകെ 1292 ബൂത്തുകളാണുള്ളത്. ബൂത്തുകളുടെ എണ്ണം, നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം (ബ്രാക്കറ്റില്‍) എന്നിവ മണ്ഡലം തിരിച്ച്. ഉടുമ്പന്‍ചോല - 232 (1160), ദേവികുളം - 254 (1270), ഇടുക്കി - 274 (1370), തൊടുപുഴ - 271 (1355), പീരുമേട് - 261 (1305). ഇതിന് പുറമേ ഓരോ ബൂത്തിലും സുരക്ഷാ ചുമതലയുള്ള ഒരോ പോലീസ് ഉദ്യോഗസ്ഥരും ബൂത്ത് ലെവല്‍ ഓഫീസര്‍മാരും ഉണ്ടാവും. വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്ന ബൂത്തുകളില്‍ അതിന് അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാരുമുണ്ടാകും.
കൊവിഡ് മാനദണ്ഡം പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. പോളിംഗ് ദിവസം വൈകിട്ട് ആറു മണി മുതല്‍ ഏഴു മണി വരെ മറ്റ് വോട്ടര്‍മാര്‍ പോയ ശേഷം കൊവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാനും അവസരമുണ്ട്.
തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications