ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്വാറന്റൈനില്‍ പോയാല്‍ വകുപ്പുതല നടപടി.... ഞെട്ടിച്ച ഡിവൈഎസ്പി ഒടുക്കം ക്വാറന്റൈനില്‍!!

Google Oneindia Malayalam News

തൊടുപുഴ: പോലീസിനെ തന്നെ ഞെട്ടിച്ച കാര്യമായിരുന്നു ക്വാറന്റൈനില്‍ പോകേണ്ടി വന്നാല്‍ വകുപ്പ് തല നടപടി ഉണ്ടാകുമെന്ന ഭീഷണി. ആ സര്‍ക്കുലര്‍ വന്‍ വിവാദമായിരുന്നു. ഇപ്പോഴിതാ ആ സര്‍ക്കുലര്‍ ഇറക്കിയ ഡിവൈഎസ്പി ക്വാറന്റൈനില്‍ പോയിരിക്കുകയാണ്. താനിറക്കിയിരുന്ന സര്‍ക്കുലര്‍ തനിക്ക് തന്നെ പാരയാവേണ്ടിയിരുന്നതാണ്. എന്നാല്‍ നേരത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇടപെട്ടത് കാരണം ആ സര്‍ക്കുലര്‍ റദ്ദാക്കിയിരുന്നു. ഇല്ലെങ്കില്‍ വിധി മറ്റൊന്നായേനെ.

1

ഡിവൈഎസ്പി ക്വാറന്റൈനില്‍ പോയതോടെ തൊടുപുഴയിലെ ഡിവൈഎസ്പി ഓഫീസും താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. ഇവിടെയുള്ള ഒരു പോലീസുകാരന് സമ്പര്‍ക്കത്തിലൂടെ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ വരുന്ന ഡിവൈഎസ്പി അടക്കമുള്ള 15 ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചത്. അതേസമയം പോലീസുകാര്‍ക്കിടയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് സംസ്ഥാന സര്‍ക്കാരിനും ആശങ്കയാണ്.

അതേസമയം കോവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥന്റെ ഭാര്യ ജോലി ചെയ്യുന്ന മെഡിക്കല്‍ സ്‌റ്റോറില്‍ മുമ്പ് കോവിഡ് പോസിറ്റീവായ ആള്‍ എത്തിയിരുന്നു. ഇതിലൂടെയാവാം കോവിഡ് വ്യാപനം നടന്നതെന്നാണ് സംശയിക്കുന്നത്. ഈ പോലീസുകാരനും ഭാര്യയും നേരത്തെ ക്വാറന്റൈനിലായിരുന്നു. ഡിവൈഎസ്പി ഉള്‍പ്പെടെ സമ്പര്‍ക്കപട്ടികയിലുള്ള ഉദ്യോഗസ്ഥരുടെ സ്രവം കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. കൂടുതല്‍ ജാഗ്രത പോലീസുകാര്‍ക്കിടയിലും കാണിക്കാന്‍ നിര്‍ദേശം വന്നേക്കും.

പരിശോധനം ഫലം വന്നതിന് ശേഷം മാത്രമേ ഡിവൈഎസ്പി ഓഫീസ് തുറക്കാന്‍ ഇടയുള്ളു. നേരത്തെ ജൂലായ് 24ന് ഇറങ്ങിയ ഡിവൈഎസ്പിയുടെ സര്‍ക്കുലര്‍ സേനാംഗങ്ങള്‍ക്കിടയില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതോടെയാണ് ഡിജിപി ഇടപെട്ടത്. പോലീസുകാരുടെ മനോവീര്യം തകര്‍ക്കുന്ന ഉത്തരവുകള്‍ ഇറക്കരുതെന്ന് പ്രത്യേകം നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്. തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്നും ഡിജിപി നിര്‍ദേശിച്ചിരുന്നു.

Idukki
English summary
idukki: dysp who recommends action against police officers who goes to quarantine gets quarantined
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X