ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വൈദ്യുതി മന്ത്രിയുടെ നാട്ടുകാരിയും ബില്‍ കണ്ട് ഞെട്ടി... ആകെ വീട്ടിലുള്ളത് രണ്ട് ബള്‍ബും ടിവിയും!!

Google Oneindia Malayalam News

രാജാക്കാട്: കേരളത്തിലെ വൈദ്യുതി ബില്‍ കണ്ട് പലരും ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ്. കെഎസ്ഇബി കൊറോണയുടെ പേരില്‍ മുതലെടുപ്പ് നടത്തുന്നു എന്നും ആരോപണമുണ്ട്. എന്നാല്‍ വൈദ്യുതി മന്ത്രി എംഎം മണിയുടെ നാട്ടുകാരിക്ക് തന്നെ ഇത്തരമൊരു അനുഭവം ഉണ്ടായിരിക്കുകയാണ്. അപ്പോള്‍ ബാക്കിയുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ. എംഎം മണിയുടെ നാട്ടുകാരിയായ രാജാക്കാട് മറ്റത്തില്‍ രാജമ്മയ്ക്കാണ് പതിയായിരം രൂപയില്‍ അധികം ബില്‍ വന്ന് ഞെട്ടിയിരിക്കുന്നത്.

1

രാജമ്മയുടെ വീട്ടില്‍ ആകെയുള്ളത് രണ്ട് ബള്‍ബും ഒരു ടിവിയുമാണ്. പക്ഷേ ഇത്തവണ ലഭിച്ച ബില്‍ 11359 രൂപയുടേതാണ്. ഇത് കണ്ടാല്‍ പണക്കാര്‍ പോലും ഞെട്ടിപ്പോകുമെന്നതാണ് വാസ്തവം. ഇനി കഴിഞ്ഞ തവണ വന്ന ബില്‍ നോക്കാം. 292 രൂപയായിരുന്നു കഴിഞ്ഞ തവണ രാജമ്മയുടെ വീട്ടില്‍ ലഭിച്ച ബില്‍. ഇതിന്റെ 40 മടങ്ങാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഒരു ദിവസം ഏലത്തോട്ടത്തില്‍ കൂലിപ്പണിക്ക് പോയില്ലെങ്കില്‍ അടുപ്പ് പുകയാത്ത് വീട്ടിലാണ് ഈ സ്ഥിതി.

ബില്ലില്‍ 5601 രൂപയും ഡോര്‍ ലോക് അഡ്ജസ്റ്റ്‌മെന്റ് എന്ന ഇനത്തില്‍പ്പെടുത്തിയിരിക്കുകയാണ്. ലോക്ഡൗണ്‍ മൂലം മീറ്റര്‍ റീഡിംഗ് നടത്താതിരുന്ന നാല് മാസത്തെ ഉപയോഗത്തിന്റെ പകുതിയാണ് ഡോര്‍ ലോക് അഡ്ജസ്റ്റ്‌മെന്റ്. വയറിംഗ് പ്രശ്‌നം മൂലമുള്ള വൈദ്യുതി ചോര്‍ച്ചയാണ് ബില്‍ കൂടാന്‍ കാരണമെന്ന് കെഎസ്ഇബി പറയുന്നു. എന്നാല്‍ ഇത്ര വലിയൊരു ബില്‍ എങ്ങനെ വരുമെന്ന കാര്യത്തില്‍ കൃത്യമായി കെഎസ്ഇബിക്ക് ഉത്തരമില്ല.

Recommended Video

cmsvideo
ലോക്ക് ഡൗണില്‍ വൈദ്യുതി ബില്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ത്? | Oneindia Malayalam

മേഖലയില്‍ നിന്ന് മറ്റ് ചിലരും പരാതിയുമായി ചെന്നപ്പോള്‍ എര്‍ത്ത് വയറിംഗ് പ്രശ്‌നമാണ് അധികൃതര്‍ ചൂണ്ടിക്കാട്ടിയത്. മന്ത്രി മണിയുടെ പഞ്ചായത്തായ ബൈസണ്‍ വാലിയുടെ അയല്‍ പഞ്ചായത്താണ് രാജാക്കാട്. മന്ത്രിയുടെ മൂത്തമകള്‍ സതി കുഞ്ഞുമോനാണ് ഇവിടെ പഞ്ചായത്ത് പ്രസിഡന്റ്. അതേസമയം ബില്‍ വര്‍ധിക്കുന്ന വിഷയത്തില്‍ ഹൈക്കോടതി ഇടപെടിട്ടുണ്ട്. അതുകൊണ്ട് കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

Idukki
English summary
idukki: electricity charges increased by 40 times house wife complaints
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X