ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചിന്നക്കനാലില്‍ കാട്ടാനയുടെ വിളയാട്ടം... ഇത്തവണ തകര്‍ത്ത് വീട്, താമസക്കാര്‍ രക്ഷപ്പെട്ടത് കഷ്ടിച്ച്!

Google Oneindia Malayalam News

രാജകുമാരി: കാട്ടാനയുടെ വിളയാട്ടത്തില്‍ ദുരിതത്തിലായി ചിന്നക്കനാല്‍. മുത്തമ്മ കോളനിക്ക് സമീപം കാട്ടാന ആക്രമണത്തില്‍ വീട് തകര്‍ന്നിരിക്കുകയാണ്. കോളനിയിലെ കണ്ണന്റെ വീടാണ് കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ആന തകര്‍ത്തത്. കണ്ണന്‍, ഭാര്യ ജയറാണി മക്കളായ സൈമണ്‍, ഗാഡ്‌ലിന്‍ എന്നിവര്‍ വീടിനകത്ത് ഉണ്ടായിരുന്നു. വീടിന്റെ ഒരുവശത്തെ ഭിത്തി തകര്‍ത്തപ്പോള്‍ ശബ്ദം കേട്ട് ഇവര്‍ വീടിന്റെ പിന്‍ഭാഗത്തേക്ക് മാറുകയായിരുന്നു.

1

Recommended Video

cmsvideo
Kerala Elephant Uma & Cute Baby Girl Bhaama

വളരെ കഷ്ടിച്ചാണ് ഇവര്‍ രക്ഷപ്പെട്ടത്. കുടുംബാംഗങ്ങള്‍ ഉറക്കെ കരഞ്ഞത് കേട്ട് സമീപത്തെ വീടുകളില്‍ നിന്ന് ആളുകള്‍ തീപന്തങ്ങളുമായി എത്തിയാണ് ആനയെ തുരത്തിയത്. അതിന് ശേഷമാണ് കണ്ണനും കുടുംബാംഗങ്ങളും പുറത്ത് വന്നത്. അതേസമയം ജനവാസി മേഖലകളിലേക്ക് എത്തുന്ന കാട്ടാനകള്‍ വളകോട് മാഹി നിവാസികളുടെ ഉറക്കം കെടുത്തുകയാണ്. ഇവരും കടുത്ത ആനപ്പേടിയിലാണ് ഇവിടെ താമസിക്കുന്നത്.

വ്യാപകമായി കൃഷി നശിപ്പിക്കുന്ന കാട്ടാനകള്‍ ഏത് നിമിഷവും നാട്ടുകാര്‍ക്ക് നേരെ തിരിയുമെന്നാണ് ആശങ്ക. കണ്ണംപടി വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശത്താണ് കാട്ടാന ശല്യം രൂക്ഷമായിരുിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെയെത്തിയ കാട്ടാനകള്‍ ഒട്ടേറെ പേരുടെ കൃഷിയിടങ്ങളിലാണ് നാശം വിതച്ചത്. പലരുടെയും വീട്ടുമുറ്റം വരെ കാട്ടാനകളെത്തി. കാട്ടാന ശല്യം ഒഴിവാക്കാന്‍ വൈദ്യുതി വേലി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇനിയും ഫലം കണ്ടിട്ടില്ല.

അതേസമയം ജില്ലയില്‍ വന്യമൃഗങ്ങളെ കൊണ്ടുള്ള ശല്യം രൂക്ഷമാണ്. മഞ്ഞപ്പാറ മേഖലയില്‍ കാട്ടുപ്പന്നിയുടെ ശല്യമാണ് കൂടുതല്‍. ഇവര്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്. വന്യമൃഗങ്ങള്‍ കൃഷിയിടത്തിലേക്ക് വരാത്ത വിധം കാട്ടില്‍ തന്നെ ഇവയെ സംരക്ഷിക്കാന്‍ വഴിയൊരുക്കണമെന്നാണ് ആവശ്യം. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്നും ആവശ്യമുണ്ട്. എന്നാല്‍ മാത്രമേ ഇവയെ കൊല്ലാനുള്ള അനുവാദം ലഭിക്കൂ.

Idukki
English summary
idukki: elephant destroy house in chinnakanal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X