ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കി ചുട്ടുപൊള്ളുന്നു: മുന്‍ വര്‍ഷങ്ങളെക്കാള്‍ 3 ഡിഗ്രിവരെ കൂടുതല്‍!! പുലര്‍ച്ചെ ശക്തമായ തണുപ്പ്!

  • By Desk
Google Oneindia Malayalam News

തൊടുപുഴ: വേനല്‍ചൂടിന്റെ കാഠിന്യം ഏറ്റുവാങ്ങി ഇടുക്കിയും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി ഇടുക്കിയില്‍ മൂന്ന് ഡിഗ്രിവരെയാണ് ചൂടു കൂടിയിരിക്കുന്നത്. ഹൈറേഞ്ചില്‍ ശരാശരി ചൂട് 34 വരെ രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത് തൊടുപുഴയിലാണ്. തൊടുപുഴയില്‍ കഴിഞ്ഞ ദിവസം 38 ഡിഗ്രിവരെ ചൂട് രേഖപ്പെടുത്തിയിരുന്നു. മുമ്പൊരിക്കലും അനുഭപ്പെട്ടിട്ടില്ലാത്ത രീതിയിലാണ് ഇക്കുറി ചൂട് അനുഭവപ്പെടുന്നതെന്ന് ജില്ലയിലെ പഴമക്കാര്‍ പറയുന്നു. ജില്ലയിലെ പ്രധാന ജലശ്രോതസുകളിലെ ജലനിരപ്പും കുറഞ്ഞു തുടങ്ങി.

<strong>സൂര്യാഘാത സാധ്യത: ഇടുക്കിയില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്!</strong>സൂര്യാഘാത സാധ്യത: ഇടുക്കിയില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്!

thodupuzha-1

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുലര്‍ച്ചെ നല്ല തണുപ്പും പിന്നീടുള്ള മണിക്കൂറുകളില്‍ കഠിനമായ ചൂടും അനുഭവപ്പെടുന്ന രീതിയിലാണ് കാലവസ്ഥ. അടിമാലിയില്‍ 34 മൂന്നാറില്‍ 28 . തേക്കടിയില്‍ 32 , ഇടുക്കിയില്‍ 32 , കട്ടപ്പനയില്‍ 31 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ദിവസത്തെ താപനില. ചൂട് വര്‍ദ്ധിക്കുന്നത് കര്‍ഷകരിലും ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. പ്രളയത്തില്‍ തകര്‍ന്ന കൃഷിയിടങ്ങളില്‍ പുതുതായി കൃഷി ആരംഭിച്ചു വരുന്നതിനിടയിലാണ് വേനല്‍ചൂട് വീണ്ടും കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്.

Idukki
English summary
idukki faces 3 degree more temprature than last years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X