ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടിമാലി ആത്മഹത്യ: സംഭവത്തിൽ ദുരൂഹതയെന്ന് മരിച്ച പെൺകുട്ടിയുടെ കുടുംബം

Google Oneindia Malayalam News

തൊടുപുഴ: കാണാതായ ശേഷം തിരിച്ചെത്തിയ രണ്ട് പെൺകുട്ടികളിൽ ഒരാളെ തൂങ്ങിമരിച്ച നിലയിൽ. വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഒപ്പം തിരിച്ചെത്തിയ പെൺകുട്ടിയെ ഗുരുതരാസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വീടിനുള്ളിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചെങ്കിലും കയർ പൊട്ടി വീണ് പെൺകുട്ടിയുടെ നില ഗുരുതരമാകുകയായിരുന്നു. ഇതോടെയാണ് കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വീടിന്റെ പിന്‍വാതിലിലൂടെ കയറി മോഷണം; ആറ് മാസം പ്രായമായ കുഞ്ഞിനെ പറമ്പില്‍ ഉപേക്ഷിച്ചു; പിടിയില്‍വീടിന്റെ പിന്‍വാതിലിലൂടെ കയറി മോഷണം; ആറ് മാസം പ്രായമായ കുഞ്ഞിനെ പറമ്പില്‍ ഉപേക്ഷിച്ചു; പിടിയില്‍

Recommended Video

cmsvideo
കോതമംഗലത്ത് വന്യ മൃഗ ശല്യം രൂക്ഷം

കാണാതായ പെൺകുട്ടിയ്ക്കായി ബന്ധുക്കൾ സമീപത്തുള്ള വനപ്രദേശവും പുഴയോട് ചേർന്നുള്ള പ്രദേശവും പരിശോധിച്ചെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. പെൺകുട്ടി ബന്ധുക്കളോട് ഫോണിൽ സംസാരിച്ചെങ്കിലും എവിടെയാണ് ഉള്ളതെന്ന് പറഞ്ഞില്ലെന്നും ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു. ഇതോടെയാണ് ബന്ധുക്കൾ ശനിയാഴ്ച പരാതിയുമായി പോലീസിനെ സമീപിക്കുന്നത്.

xsuicide-1-

ഇതിനിടെ ഇരുവരും അടിമാലി പഞ്ചായത്ത് പ്രസിഡന്റായ ദീപാ രാജീവിന്റെ വീട്ടിലെത്തുകയും ചെയ്തു. ഇതോടെ ശനിയാഴ്ച രാവിലെ തന്നെ അടിമാലി പോലീസ് സ്റ്റേഷനിലെത്തിക്കാമെന്ന് പ്രസിഡന്റ് അറിയിക്കുകയും ചെയ്തിരുന്നു. സ്റ്റേഷനിലേക്ക് പോകുന്നതിനായി സ്വന്തം വീടുകളിലേക്ക് പോയ പെൺകുട്ടികളാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇതിലൊരാൾ കയർ പൊട്ടി ഗുരുതരാവസ്ഥയിലാവുകയും ചെയ്തു.

അടിമാലി പഞ്ചായത്തിലെ വാളറ കുളമാംകുഴി ആദിവാസി കോളനിയിൽ താമസിക്കുന്ന 17കാരിയാണ് മരിച്ചിട്ടുള്ളത്. ശനിയാഴ്ചയാണ് സംഭവം. സുഹൃത്തായ 21കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായ പെൺകുട്ടി. ചെറുപ്പം മുതലേ സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികളെയും ജുൺ 11ന് രാവിലെ മുതൽ കാണാതാവുകയായിരുന്നു. മൊബൈൽ ഉപയോഗം വർധിച്ചതോടെ വീട്ടുകാർ ഇത് സംബന്ധിച്ച് വഴക്കുപറഞ്ഞതോടെയാണ് സുഹൃത്തായ പെൺകുട്ടിയെ കൂട്ടി 17കാരി വീടുവിട്ട് പോയത്. ഇതിന് പിന്നാലെ 17കാരിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടികളുടെ ഫോൺ പോലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ

ആദിവാസി പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. ആത്മഹത്യ ചെയ്ത പെൺകുട്ടിക്ക് ഫോൺ വാങ്ങി നൽകിയത് ആരെന്ന് അറിയില്ലെന്നും ബന്ധുക്കൾ പറയുന്നു. പെൺകുട്ടിയുടെ പോസ്റ്റുമാർട്ടം പൂർത്തിയായിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അടിമാലി പോലീസ് വ്യക്തമാക്കി.

കുഞ്ഞാലിയെ വെടിവച്ച് കൊന്നത് ഞാനല്ല, ഗോപാലനാണ്; ആര്യാടന്‍ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽകുഞ്ഞാലിയെ വെടിവച്ച് കൊന്നത് ഞാനല്ല, ഗോപാലനാണ്; ആര്യാടന്‍ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

 കൊല്ലത്തും ഇടുക്കിയിലും ബിജെപി , കോൺഗ്രസ് പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു; എത്തിയത് 157 പേർ കൊല്ലത്തും ഇടുക്കിയിലും ബിജെപി , കോൺഗ്രസ് പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു; എത്തിയത് 157 പേർ

Idukki
English summary
Idukki: Family's response over Adimali suicide case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X