ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുരസ്‌കാര നിറവില്‍ ഇടുക്കി: ശുദ്ധജല മത്സ്യ കൃഷിയില്‍ വിജഗാഥ തീര്‍ത്ത് ജില്ലയിലെ കര്‍ഷകര്‍!

  • By Desk
Google Oneindia Malayalam News

കട്ടപ്പന: ദേശിയ മത്സ്യ കര്‍ഷക ദിനത്തില്‍ ഫിഷറീസ് വകുപ്പ് സംസ്ഥാന തലത്തില്‍ പ്രഖ്യാപിച്ച പുരസ്‌കാരങ്ങളില്‍ ഇടുക്കി ജില്ലയെ തേടിയെത്തിയത് നാല് പുരസ്‌കാരങ്ങളാണ്. ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ന്യൂഡല്‍ഹി കേരള ഹൗസിലാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. മികച്ച നൂതന മത്സ്യ കര്‍ഷകനുള്ള സംസ്ഥാനതല പുരസകാരം തങ്കമണി സ്വദേശി വെളിഞ്ഞാലില്‍ ടോമി പീറ്റര്‍ നേടി.50,000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം.

<strong>മഹാരാജാസിലെ അഭിമന്യു സ്മാരകം: നിര്‍മ്മാണം അനധികൃതമെന്ന് സർക്കാർ ഹൈക്കോടതിയിൽ</strong>മഹാരാജാസിലെ അഭിമന്യു സ്മാരകം: നിര്‍മ്മാണം അനധികൃതമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ജില്ലാതലത്തില്‍ മികച്ച ശുദ്ധജലമത്സ്യ കര്‍ഷകനുള്ള പുരസ്‌കാരം രാജക്കാട് അരിവിളംചാല്‍ സ്വദേശി തെക്കുംകുടിയില്‍ ജെയിംസ് മാത്യു നേടി. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച ജില്ലാതല അക്വകള്‍ച്ചര്‍ പ്രെമോട്ടര്‍ക്കുള്ള പുരസ്‌കാരം മുളക്വാലി സ്വദേശി പടിക്കാക്കുന്നേല്‍ ജോസ് പിസി അര്‍ഹനായി.

Fish farming

അയ്യായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡ്. ജില്ലയില്‍ മികച്ച മത്സ്യമേഖലാ പ്രവര്‍ത്തനം നടപ്പാക്കിയ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിനുള്ള പുരസ്‌കാരം ഇരട്ടയാര്‍ പഞ്ചായത്ത് നേടി. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം.

ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച മത്സ്യകര്‍ഷക ദിനാചരണ വേദിയിലാണ് ജില്ലയിലെ മത്സ്യ കര്‍ഷ അവാര്‍ഡ് വാങ്ങാനെത്തിയ തങ്കമണി സ്വദേശി ടോമി പീറ്റര്‍ മികച്ച നൂതന മത്സ്യ കര്‍ഷകനുള്ള സംസ്ഥാനതല പുരസകാരവും തന്നെ തേടിയെത്തിയ വാര്‍ത്ത അറിയുന്നത്. അവാര്‍ഡ് വാങ്ങാനും സെമിനാറില്‍ പങ്കെടുക്കാനുമെത്തിയ ടോമിക്ക് വാര്‍ത്ത ഇരട്ടി മധുരവുമായി. മത്സ്യകൃഷി മേഖലയിലെ സാധ്യതകണ്ടാണ് ടോമി പീറ്റര്‍ ഈ രംഗത്തേക്ക് കടന്നുവരുന്നത്.

നൂതന മത്സ്യകൃഷി രീതിയായ റീ സര്‍ക്കുലേറ്ററി അക്വാ കള്‍ച്ചര്‍ സിസ്റ്റമാണ് ടോമി അവലംബിക്കുന്നത്. 40 ക്യുബിക് മീറ്റര്‍ വെള്ളത്തില്‍ 4000 ഗിഫ്റ്റ് കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്, ഇതില്‍ നിന്നും ഏകദേശം 1440 കിലോ ഗ്രാം മത്സ്യം ഉല്പാദിപ്പിച്ചു കഴിഞ്ഞു. കൃത്യമായ തീറ്റയും ശാസ്ത്രീയ രീതികളും ഡിപ്പാര്‍ട്‌മെന്റ് മാനദണ്ഡങ്ങളും അവലംഭിച്ചതിനാല്‍ ശരാശരി 400 ഗ്രാം വരെ മത്സ്യവളര്‍ച്ചയുമുണ്ട്.

ആര്‍.എ.എസ്മായി ബന്ധപ്പെട്ട് ബീന്‍സ്, തക്കാളി, കോളിഫ്‌ലവര്‍,ചീര,കാബേജ്, മുളക് തുടങ്ങിയ പച്ചക്കറികളും ടോമി ഉദ്പാദിപ്പിക്കുന്നുണ്ട്. ഏകദേശം 6.15 ലക്ഷം ചെലവഴിച്ച് നിര്‍മിച്ച യൂണിറ്റില്‍ കൃത്യമായി കുളം-പച്ചക്കറി ബെഡ് അനുപാതം നിലനിര്‍ത്താനും കര്‍ഷകന് സാധിച്ചിട്ടുണ്ട്. മറ്റ് കര്‍ഷകരില്‍ നിന്നും ടോമിയെ വ്യത്യസ്തനാക്കുന്നതും മാര്‍ക്കറ്റിംഗ് രീതിയില്‍ കാണിക്കുന്ന പുതുമ തന്നെയാണ്. ഇടുക്കിയിലെ റിസോര്‍്ട്ടുകളില്‍ അവര്‍ക്ക് റെഡി റ്റു ഫ്രൈ രൂപത്തില്‍ ക്ലീന്‍ ചെയ്ത് മസാലപുരട്ടിയ മത്സ്യം ഉപഭോക്താക്കള്‍ക്ക് കണ്ട് തെരഞ്ഞെടുക്കാവുന്ന രീതിയില്‍ കൊടുക്കുന്ന വിപണന തന്ത്രം തന്നെയാണ് എല്ലാ അര്‍ത്ഥത്തിലും ടോമിയെ നൂതന കര്‍ഷകനാക്കുന്നത്.

Idukki
English summary
Idukki farmers got award for fish farming
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X