പുല്ല് ചെത്താന്‍ പോയ അച്ഛനും മക്കളും ഷോക്കേറ്റ് മരിച്ചു; ദാരുണ സംഭവം കൊച്ചറയില്‍
തൊടുപുഴ: ഒരു കുടുംബത്തിലെ അച്ഛനും മക്കളും അടക്കം മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു. ഇടുക്കി കൊച്ചറയില്‍ ആണ് ദാരുണ സംഭവം. ചെമ്പകശ്ശേരില്‍ കനകാധരന്‍, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്. പറമ്പില്‍ പൊട്ടി കിടന്ന വൈദ്യുതി ലൈനില്‍ നിന്നാണ് മൂവര്‍ക്കും ഷോക്കേറ്റത്. പുല്ല് ചെത്താന്‍ വേണ്ടി പോയതായിരുന്നു അച്ഛനും മക്കളും. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ കൊച്ചറയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അടുത്തിടെ കന്യാകുമാരിയിലും ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചിരുന്നു. ആറ്റൂര്‍ സ്വദേശി ചിത്ര (48), മക്കളായ ആതിര (24), അശ്വിന്‍ (21) എന്നിവരായിരുന്നു ഷോക്കേറ്റ് മരിച്ചത്. വീട്ടില്‍ കറണ്ട് പോയതിനെത്തുടര്‍ന്ന് ഇരുമ്പ് തൊട്ടി ഉപയോഗിച്ച് സര്‍വീസ് വയറില്‍ തട്ടിയപ്പോള്‍ അശ്വിന് ഷോക്കേല്‍ക്കുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയ്ക്കും സഹോദരിക്കും ഷോക്കേറ്റത്.













Click it and Unblock the Notifications