കൈവിരൽ കടിച്ചുമുറിച്ചു; വാഹന ഷോറൂം മാനേജർ ചികിത്സയിൽ; 4 പേർക്കെതിരെ കേസ്
കട്ടപ്പന: ജീവനക്കാരൻ വാഹന ഷോറൂം മാനേജരുടെ കൈവിരൽ കടിച്ചു മുറിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. വാഹന ഷോറൂമിന്റെ മാനേജർ ഇരട്ടയാർ നത്തുകല്ല് സ്വദേശി ടോമി ജോസഫിന്റെ കൈവിരലാണ് കടിച്ചു മുറിച്ചത്.
പാറക്കടവ് സ്വദേശിയും ഷോറൂമിലെ മുൻ ജീവനക്കാരനുമായ രഞ്ചു, ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റ് 3 പേർ എന്നിവർക്ക് എതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. വെള്ളയാംകുടി കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് സമീപമാണ് വാഹന ഷോറൂം സ്ഥിതി ചെയ്യുന്നത്.

ഈ സ്ഥാപനത്തിലെ ജോലിയിൽ നിന്നും നേരത്തെ രഞ്ചുവിനെ പിരിച്ചു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം നടന്നത്. ഷോറൂമിന് മുന്നിൽ വെച്ചാണ് അക്രമം നടന്നത്. രഞ്ചുവും മറ്റു 3 പേരും കാറിൽ എത്തിയപ്പോൾ ടോമി ഷോറൂമിന് മുന്നിൽ നിന്നിരുന്നു. തുടർന്ന് ബലമായി ടോമിയെ രഞ്ചു പിടിച്ചുവലിച്ചു. എതിർക്കാൻ ശ്രമിച്ചുവെങ്കിലും ടോമി എതിർത്തിരുന്നു.
തുടർന്ന് രഞ്ചുവിന്റെ സുഹൃത്തുക്കളും എത്തിയതോടെ ഷോറൂമിലെ മറ്റു ജീവനക്കാരും ഓടിയെത്തി. ഇതിനിടെ ആയിരുന്നു ടോമിയെ ആക്രമിക്കുകയും കൈവിരൽ കടിച്ചുമുറിക്കുകയും ചെയ്തത്. സംഭവത്തിന് പിന്നാലെ നാലംഗ സംഘം കടന്നു കളഞ്ഞിരുന്നു. പരുക്കേറ്റ ടോമി ആശുപത്രിയിൽ ചികിത്സയിലാണ്.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications