ബിജിമോളെ വീണ്ടും ഒതുക്കി; സിപിഐ ജില്ലാ എക്സിക്യൂട്ടിവില്‍ നിന്ന് പുറത്ത്
ഇടുക്കി: സി പി ഐ മുതിര്‍ന്ന നേതാവും പീരുമേട് മുന്‍ എം എല്‍ എയും ആയിരുന്ന ഇ എസ് ബിജിമോളെ സി പി ഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടിവില്‍ നിന്ന് ഒഴിവാക്കി. പതിമൂന്ന് അംഗ സി പി ഐ ജില്ലാ എക്സിക്യൂട്ടിവില്‍ നിന്ന് ആണ് ഇ എസ് ബിജിമോളെ ഒഴിവാക്കിയിരിക്കുന്നത്.
അതേസമയം സി പി ഐ ജില്ലാ കൗണ്‍സില്‍ അംഗമായി ഇ എസ് ബിജിമോള്‍ തുടരും. സി പി ഐ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ ഇ എസ് ബിജിമോള്‍ അംഗമായിരുന്നു. ജയാ മധുവിനെ ആണ് ഇ എസ് ബിജിമോള്‍ക്ക് പകരം സി പി ഐ ജില്ലാ എക്സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് സി പി ഐയുടെ പ്രമുഖ വനിതാ നേതാവാണ് ഇ എസ് ബിജിമോള്‍. പീരുമേട് മണ്ഡലത്തെ പ്രതിനിധീകരിച്ച് ദീര്‍ഘകാലം നിയമസഭയില്‍ എത്തിയ ബിജിമോള്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പക്ഷത്താണ് നിലകൊള്ളുന്നത്.
അതേസമയം സി പി ഐ ഇടുക്കി ജില്ലാ നേതൃത്വവുമായി ഉടക്കിലാണ് ഇ എസ് ബിജിമോള്‍. സി പി ഐയുടെ കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഇ എസ് ബിജിമോള്‍ മത്സരിച്ചിരുന്നു. എന്നാല്‍ ഇ എസ് ബിജിമോള്‍ നിര്‍ദയം പരാജയപ്പെടുകയായിരുന്നു.
സംസ്ഥാന നേതൃത്വം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഇ എസ് ബിജിമോളുടെ പേര് നിര്‍ദേശിച്ചെങ്കിലും കെ ഇ ഇസ്മായില്‍ പക്ഷത്തെ അംഗമാണ് ജയിച്ചത്. 51 അംഗ ഇടുക്കി ജില്ലാ കമ്മിറ്റിയില്‍ ഏഴ് പേര് മാത്രമായിരുന്നു ഇ എസ് ബിജിമോളെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പിന്തുണച്ചിരുന്നത്.
ഇതിന് പിന്നാലെ സി പി ഐയില്‍ പുരുഷമേധാവിത്വമെന്ന് കുറ്റപ്പെടുത്തി ഇ എസ് ബിജിമോള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഉതിന് എതിരെ ഇ എസ് ബിജിമോള്‍ക്കെതിരെ അച്ചടക്ക നടപടിയും ഉണ്ടായിരുന്നു. ശാന്തന്‍പാറയില്‍ നിന്നുള്ള പ്രിന്‍സ് മാത്യു, പി പളനിവേലു എന്നിവരാണ് പുതിയ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാര്‍. സി പി ഐയില്‍ കാനം രാജേന്ദ്രന്റെ പക്ഷത്തേക്ക് മാറിയതിന് ശേഷമാണ് ഇടുക്കി ജില്ലാ എക്സിക്യൂട്ടീവില്‍ നിന്ന് ഇ എസ് ബിജിമോള്‍ പുറത്താകുന്നത് എന്നതും ശ്രദ്ധേയമാണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications