വിവാഹത്തിന് വേറിട്ട വരവ്; നവവരൻ എത്തിയ ഹെലികോപ്റ്ററിൽ; സിനിമാക്കാരും എത്തി പങ്കെടുക്കാൻ
ഇടുക്കി: വേറിട്ട വരവിൽ വിവാഹത്തിൽ എത്തി നവവരൻ ഷാമോൻ. സിനിമാ പ്രവർത്തകനായ വരൻ ഹെലികോപ്റ്ററിൽ ആണ് തൻറെ വിവാഹത്തിനായി എത്തിയത്. മൂവാറ്റുപുഴ ആരക്കുഴ മ്യാലിൽ പുത്തൻപുര ഷാജിയുടെയും റഷീദയുടെയും മകനാണ് ഷാമോൻ.
വിവാഹത്തിനായി കാളിയാർ ഐഡിയൽ പബ്ലിക് സ്കൂൾ ഗ്രൗണ്ടിലാണ് ഷാമോൻ ഹെലികോപ്റ്ററിൽ പറന്ന് ഇറങ്ങിയത്. കണ്ടു നിന്നവർക്ക് എല്ലാം ഇതൊരു വിസ്മയമായി മാറി.

സാധാരണ വിവാഹത്തിന് നാലു ചക്ര വാഹനത്തിൽ യാത്ര ചെയ്യുന്ന വരനിൽ നിന്നും വ്യത്യസ്തമായ കാഴ്ചയായിരുന്നു ഹെലികോപ്റ്റർ. കാളിയാർ ചോലക്കുണ്ടിൽ അലിയുടെയും അനുവിന്റെയും മകൾ അലീനയാണ് ഷാമോന്റെ വധു. ബിഡിഎസ് വിദ്യാർത്ഥിയാണ് അലീന.
ഇന്നലെ ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഇടുക്കി കാളിയാർ നമ്പ്യാപറമ്പിൽ കൺവൻഷൻ സെന്ററിൽ ഇന്നലെ ഉച്ചയ്ക്ക് ഇരുവരും വിവാഹിതരായി.
അതേസമയം, എറണാകുളത്ത് നിന്നും വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിലാണ് തൻറെ വിവാഹത്തിനായി ഷാമോൻ പറന്ന് ഇറങ്ങിയത്. ഹെലികോപ്റ്ററിൽ ഹെലികോപ്റ്റർ മൂവാറ്റുപുഴ ഇലാഹിയ കോളജ് ഗ്രൗണ്ടിൽ എത്തി. തുടർന്ന് അവിടെ നിന്നും സുഹൃത്തുക്കൾക്കൊപ്പം കാളിയാരിലേക്ക് വരൻ വന്നിറങ്ങി. സിനിമയിലെ പ്രൊഡക്ഷൻ കൺട്രോളർ ആണ് ഷാമോൻ.
കാവൽ എന്ന സിനിമയിൽ അടക്കം ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സഹപ്രവർത്തകനെ ആശിർവദിക്കാൻ രഞ്ജിപണിക്കർ, നാദിർഷ, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരും വിവാഹത്തിന് എത്തിയിരുന്നു. എന്നാൽ വിവാഹത്തിന് ശേഷം കാറിലാണ് വണ്ണപ്പുറത്ത് നിന്നും മൂവാറ്റുപുഴയിലേക്ക് ഇരുവരും പോയത്.












Click it and Unblock the Notifications