അടിമാലിയിൽ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
അടിമാലി: അടിമാലിയിൽ യുവാവ് ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹോട്ടൽ ജീവനക്കാരനായ ജിനീഷാണ് (39) തീ കൊളുത്തി ആത്മഹത്യ ചെയ്യാനായി ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ യുവാവിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യാ ശ്രമത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വൈകീട്ട് 4. 40 ഓടെ ഇയാൾ അടിമാലി സെൻട്രൽ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന് കീഴിലെത്തി കയ്യിൽ സൂക്ഷിച്ചിരുന്ന കാനിൽ നിന്ന് പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

സംഭവ സ്ഥലത്ത് ഉണ്ടായവർക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാവുന്നതിന് മുമ്പ് തന്നെ ജിനീഷ് തീ കൊളുത്തി. ഉടൻ തന്നെ ആളുകൾ നനഞ്ഞ ചാക്ക് ഇട്ടാണ് തീയണച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ അടിയന്തരമായി അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
90 ശതമാനം പൊള്ളലേറ്റ യുവാവിനെ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പന്നിയാർകുട്ടി സ്വദേശിയായ യുവാവ് അവിവാഹിതനാണ്. അടിമാലിക്ക് സമീപം വാടകയ്ക്കു താമസിക്കുകയാണ്












Click it and Unblock the Notifications