ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊറോണവൈറസ് ബാധിതന് സമ്പര്‍ക്കം ആയിരത്തിലധികം പേരുമായി; ജാഗ്രതയില്‍ ഇടുക്കി; സംഭവിച്ചത്

  • By News Desk
Google Oneindia Malayalam News

ഇടുക്കി: കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും നെഗറ്റീവ് ഫലം വന്നതോടെ ആശ്വസത്തിലെരിക്കെയാണ് ഇടുക്കിയില്‍ ആശങ്കയുണ്ടാക്കി വീണ്ടും കൊറോണ പടരുന്നത്. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ ജാഗ്രതയിലായിരിക്കുകയാണ് ഇടുക്കി ജില്ല.

ജില്ലയില്‍ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച കരുണാപുരം സ്വദേശിയുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാത്തതാണ് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയിരിക്കുന്നത്. പുറ്റടിയില്‍ ബേക്കറി നടത്തുന്ന ഇയാള്‍ ആയിരത്തിലധികം പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം.

idukki

വൈറസ് രോഗം സ്ഥിരീകരിച്ച ഈ മുപ്പത്തിയെമ്പതുകാരന്‍ ഇന്നലേയിം തന്റെ കട തുറന്നിരുന്നു. മൂന്ന് ദിവസം മുന്‍പ് റാന്‍ഡം പരിശോധനയുടെ ഭാഗമായിട്ടാണ് ഇയാളില്‍ നിന്ന് സ്രവം ശേഖരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു പരിശോധന ഫലം വന്നത്. പിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

കരുണാപുരം പഞ്ചായത്തില്‍ നേരത്തെ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അവരുമായി ഇയാള്‍ക്ക് സമ്പര്‍ക്കം ഉണ്ടായിട്ടില്ല. അതേസമയം കമ്പംമേട്ട് വഴി തമിഴ്‌നാട്ടില്‍ നിന്നും വന്ന ചരക്ക് ലോറി ഡ്രൈവര്‍മാരുമായി ഇയാള്‍ക്ക് സമ്പര്‍ക്കം ഉണ്ടായിരുന്നു. അവര്‍ ബേക്കറിയില്‍ നിന്നും സാധനള്‍ വാങ്ങിയിരുന്നു. ഇവരില്‍ നിന്നാകം രോഗം ബാധിച്ചതെന്നാണ് പ്രാഥമിക സംശയം.

ബേക്കറിയിലും വീടിന് പരിസരത്തുമായി യുവാവിന് ആയിരത്തിലധിരകം പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.ഇവരെയൊക്കെ കണ്ടെത്തി നിരീക്ഷണത്തില്‍ വെക്കുകയെന്നത് ആരോഗ്യ വകുപ്പിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

ഗ്രീന്‍ സോണായി പ്രഖ്യാപിച്ചയിടങ്ങളില്‍ വീണ്ടും രോഗവ്യാപനമുണ്ടാവുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കൈയ്യിലിരിപ്പുകാരണമാണെന്ന വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍ രംഗത്തെത്തിയിരുന്നു. അമിത ആത്മവിശ്വാസമുണ്ടാക്കിയ ജാഗ്രതകുറവാണ് ഇടുക്കിയിലും കോട്ടയത്തും കാണുന്നത്. ഏറ്റവും സുരക്ഷിതമാക്കിയ ഗ്രീന്‍സോണായിട്ടായിരുന്നു ഇടുക്കി, കോട്ടയം ജില്ലകളെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആ ജാഗ്രതകുറവ് ഇപ്പോള്‍ എവിടെത്തിച്ചെന്ന കണ്ടില്ലേ? പറഞ്ഞു തീരും മുമ്പേ ഗ്രീന്‍ സോണ്‍ റെഡ് സോണ്‍ ആയെന്നും മുരളീധരന്‍ വിമര്‍ശിച്ചിരുന്നു.

കേരളത്തില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. സംസ്ഥാനത്ത് ഇന്നലെ 26 പേര്‍ക്കായിരുന്നു കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ 64 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 560 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. കേരളത്തിന് പുറത്ത് നിന്നെത്തിയ 39 പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 21 പേര്‍ പ്രവാസികളും 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

Recommended Video

cmsvideo
കോറോണയിൽ വലഞ്ഞു ജനം, ജനങ്ങളുടെ പ്രതികരണം കാണാം | Oneindia Malayalam

നിലവില്‍ സംസ്ഥാനത്ത് 15 ഹോട്ട്‌സ്‌പോര്‍ട്ടുകളാണുള്ളത്. വയനാട് -7, കണ്ണൂര്‍-3, കാസര്‍ഗോഡ്-3, കോട്ടയം-1, തൃശൂര്‍-1 എന്നിങ്ങനെയാണ് ഹോട്ട്‌സ്‌പോര്‍ട്ടുകള്‍.

കേരളത്തെ ഞെട്ടിച്ച് കൊവിഡ് കേസുകളിൽ കുതിപ്പ്! ഇന്ന് 26 പേർക്ക് കൊവിഡ്, കാസർകോഡ് 10 പേർക്ക് രോഗംകേരളത്തെ ഞെട്ടിച്ച് കൊവിഡ് കേസുകളിൽ കുതിപ്പ്! ഇന്ന് 26 പേർക്ക് കൊവിഡ്, കാസർകോഡ് 10 പേർക്ക് രോഗം

ദുബായില്‍ നിന്നെത്തിയ ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചു; ജില്ലയില്‍ 406 പേര്‍ കൂടി നിരീക്ഷണത്തില്‍ദുബായില്‍ നിന്നെത്തിയ ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചു; ജില്ലയില്‍ 406 പേര്‍ കൂടി നിരീക്ഷണത്തില്‍

Idukki
English summary
Idukki In High alert, Man Who confirmed Covid Positive is Contacted with More Than 1000 people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X