ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നവോത്ഥാമ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ കേരള സർക്കാരിൻെ വനിതാ മതില്‍: ഇടുക്കി ഒരുങ്ങുന്നു....!!!!

  • By Desk
Google Oneindia Malayalam News

ഇടുക്കി: കേരളം കൈവരിച്ച സാമൂഹ്യ പരിഷ്‌കരണ നേട്ടങ്ങള്‍, നവോത്ഥാനമൂല്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനുള്ള സന്ദേശമുയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി ജനുവരി ഒന്നിന് കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന വനിതാമതിലിന്റെ ജില്ലാതല സംഘാടക സമിതി രൂപവത്ക്കരണ യോഗം ഡിസംബര്‍ 15ന് ഉച്ചക്ക് രണ്ടിന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. സമീപക്കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യ മുള്ള ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയുടെ സ്ത്രീ പ്രവേശന വിധിയെ നടപ്പിലാക്കുകയെന്ന ലക്ഷത്തോടെയാണ് സംസ്ഥാന വ്യാപകമായി ജനുവരി ഒന്നിന് വനിതാ മതില്‍ സൃഷ്ടിക്കുന്നത്.

<strong>സഹകരണ ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ: ജനകീയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ആരോപണവിധേയരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തം</strong>സഹകരണ ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ: ജനകീയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ആരോപണവിധേയരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തം

വനിതാ ശിശുവികസന വകുപ്പിനാണ് മുഖ്യ സംഘാടന ചുമതല. തദ്ദേശ സ്വയംഭരണം, പട്ടികജാതി പട്ടികവര്‍ഗ്ഗം, പിന്നാക്ക വികസനം, വിദ്യാഭ്യാസം, സഹകരണം, സാംസ്‌കാരികം, വ്യവസായം, പൊതുഭരണം തുടങ്ങിയ വകുപ്പുകള്‍ പ്രധാന പങ്ക് വഹിക്കും.സാമൂഹ്യ രാഷ്ട്രീയസംഘടനാ പ്രവര്‍ത്തകര്‍, ആശ, അങ്കണവാടി ജീവനക്കാര്‍, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, വനിതാ സഹകരണ സംഘങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, യുവജന കമ്മീഷന്‍, സര്‍വ്വകലാശാലകള്‍, ഇതര മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍, വിവര സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വനിതാ ഗ്രൂപ്പുകള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വനിതാ മതില്‍ ക്യാമ്പയിന്റെ ഭാഗമായി പങ്കെടുക്കും.

Vanitha mathil
Idukki
English summary
Idukki is ready for Kerala government's 'vanitha mathi'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X