ഇവിടുത്തെ കാറ്റാണ് കാറ്റ്.... ചിരി തൂകും പെണ്ണല്ലോ......അതെ ഇടുക്കി നല്ല മിടുക്കി
ഇവിടുത്തെ കാറ്റാണ് കാറ്റ്.... ചിരി തൂകും പെണ്ണല്ലോ......അതെ ഇടുക്കി നല്ല മിടുക്കി
ഇടുക്കി: ലൊക്കേഷനുകളെ കോർത്ത് ഇണക്കി 'സിനിമാ ടൂറിസം' പദ്ധതിയെ കുറിച്ച് ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. എന്നാൽ, ലൊക്കേഷനുകൾ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുമ്പോൾ ഇടുക്കിക്കു കോളടിക്കും എന്ന കാര്യത്തിൽ സംശയമില്ല. അത്രയ്ക്ക് ഉണ്ട് ഇടുക്കിയ്ക്ക് മാത്രം പറയാൻ.
വൈശാലി ഗുഹ, ഭ്രമരം വ്യൂ പോയിന്റ്, 'ജോസഫി'ലെ കാഴ്ചകൾ എല്ലാം ഇവിടെ ഇടുക്കിയിൽ നിങ്ങൾക്ക് കാണാം. മീശപ്പുലി മലയിൽ മഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ടോ?

'ചാർലി' സിനിമയിൽ ദുൽഖർ സൽമാന്റെ ഈ ചോദ്യം കേട്ടപ്പോഴാണ് പലരും അങ്ങനെയൊരു സ്ഥലത്തെക്കുറിച്ച് കേൾക്കുന്നത് തന്നെ. തെക്കേ ഇന്ത്യയിൽ ട്രക്കിങ്ങിന് പറ്റുന്ന കൊടുമുടികളിൽ ഏറ്റവും ഉയരം കൂടിയ മീശപ്പുലി മല സിനിമക്കാരുടെ ഇഷ്ടസ്ഥലങ്ങളിൽ ഒന്നാണ്. കുളമാവിലും പരിസരത്തും ചിത്രീകരിച്ച കടത്തനാട്ട് മാക്കം, നദി തുടങ്ങിയവയായിരുന്നു ആദ്യകാല ഇടുക്കി സിനിമകൾ. മലയാറ്റൂരിന്റെ 'ഈറ്റ' പിറന്നതും ഇടുക്കിയിൽ. ഭരതന്റെ 'വൈശാലി'യെ ഒപ്പിയെടുത്തതും കുളമാവിൽ തന്നെ.
മമ്മൂട്ടിയുടെ 'താപ്പാന'യും 'നസ്രാണി'യും പീരുമേട്ടിലും സുരേഷ് ഗോപിയുടെ 'ലേലം' വാഗമണ്ണിലും ഏലപ്പാറയിലുമാണ് അണിയിച്ചൊരുക്കിയത്. ലൂസിഫർ, ഓർഡിനറി, ജോസഫ്, പ്രീസ്റ്റ് തുടങ്ങി ചിത്രങ്ങൾക്കും ഹൈറേഞ്ച് വേദിയായി. ദൃശ്യത്തിനു മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും ലൊക്കേഷനായതും ഇടുക്കി തന്നെ.'മഹേഷിന്റെ പ്രതികാരം' എന്ന സിനിമയുടെ വിജയമാണ് സിനിമാ മാപ്പിൽ ഹൈറേഞ്ചിന്റെ ഗ്രാഫ് ഉയർത്തിയത്. വാഗമണ്ണും തേക്കടിയും മൂന്നാറുമെല്ലാം വിട്ട് ഇപ്പോൾ പശ്ചാത്തലമാകുന്നത് അത്രയൊന്നും പരിചിതമല്ലാത്ത ഇടങ്ങളാണ്.

വൈശാലിയും ഋഷ്യശൃംഗനും അനുരാഗത്തിന്റെ പുതിയ തരംഗങ്ങൾ തീർത്ത വൈശാലി ഗുഹയുടെ ഇരുളറയിൽ നിന്നു കാണുന്ന ചെറുതോണി അണക്കെട്ട് വേറിട്ട അനുഭവമാണ്. ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെ നിർമാണ കാലത്ത് നിർമിച്ചതായിരുന്നു ഗുഹ. ഏതാണ്ട് 550 മീറ്റർ നീളത്തിൽ ടണൽ പോലെ പാറ പൊട്ടിച്ചുണ്ടാക്കിയ ഗുഹ ഇടുക്കി പദ്ധതി കമ്മിഷൻ ചെയ്ത ശേഷം ഉപേക്ഷിക്കപ്പെട്ടു.

1988ലാണ് ഭരതൻ 'വൈശാലി'യുടെ ചിത്രീകരണത്തിന് എത്തിയത്. ഗുഹയും മലയും പുഴയുമൊക്കെ സെറ്റിട്ടു ചെയ്യാനായിരുന്നു പദ്ധതി. വവ്വാലുകൾ നിറഞ്ഞ ഗുഹ കണ്ടപ്പോൾ മനസ്സു മാറി. ലൊക്കേഷൻ ഇതുതന്നെ മതിയെന്നു തീരുമാനിച്ചു. അതോടെ ഗുഹയുടെ തലവര മാറി.ആഷിക് അബു സംവിധാനം ചെയ്ത 'ഇടുക്കി ഗോൾഡി'ലും ഈ ഗുഹ ഇടം പിടിച്ചു. കുറവൻ മലകളിൽനിന്ന് അരമണിക്കൂർ നടന്നാൽ വൈശാലി ഗുഹയിലെത്താം.

മോഹൻലാൽ നായകനായ ഭ്രമരത്തിലെ സാഹസിക ജീപ്പ് യാത്ര ചിത്രീകരിച്ചത് കാന്തല്ലൂരിലെ തുരുവപ്പെട്ടി പാറയിലാണ്. സിനിമയ്ക്കു ശേഷം ഇവിടേക്കു കൂടുതൽ സഞ്ചാരികൾ എത്താൻ തുടങ്ങിയതോടെ പ്രദേശം ഭ്രമരം വ്യൂ പോയിന്റ് ആയി മാറി. അൻപതിലധികം ചിത്രങ്ങൾ ഇവിടെ ചിത്രീകരിച്ചു. വ്യൂ പോയിന്റിൽ നിന്നു നോക്കിയാൽ മറയൂർ, കോവിൽക്കടവ് ടൗണുകളും നോക്കെത്താ ദൂരത്തോളം കൃഷിഭൂമിയും കാണാം.
പോത്തിന് പിന്നാലെ നാടോടിയ 'ജല്ലിക്കട്ടി'ലെ രംഗങ്ങൾ മറക്കാനാകുമോ? അയ്യപ്പൻ കോവിൽ തൂക്കുപാലം ഭാഗത്താണ് ഇതു ചിത്രീകരിച്ചത്. വിവിധ തെന്നിന്ത്യൻ സിനിമകള്‍ക്ക് ഇവിടെ ലൊക്കേഷനായി. ലൈഫ് ഓഫ് ജോസൂട്ടി, എബി, ജയിംസ് ആൻഡ് ആലീസ് തുടങ്ങി ഒട്ടേറെ മലയാള സിനിമകൾക്കും വേദിയായി.
Recommended Video

മോഹൻലാൽ നായകനായ ഭ്രമരത്തിലെ സാഹസിക ജീപ്പ് യാത്ര ചിത്രീകരിച്ചത് കാന്തല്ലൂരിലെ തുരുവപ്പെട്ടി പാറയിലാണ്. സിനിമയ്ക്കു ശേഷം ഇവിടേക്കു കൂടുതൽ സഞ്ചാരികൾ എത്താൻ തുടങ്ങിയതോടെ പ്രദേശം ഭ്രമരം വ്യൂ പോയിന്റ് ആയി മാറി. അൻപതിലധികം ചിത്രങ്ങൾ ഇവിടെ ചിത്രീകരിച്ചു. വ്യൂ പോയിന്റിൽ നിന്നു നോക്കിയാൽ മറയൂർ, കോവിൽക്കടവ് ടൗണുകളും നോക്കെത്താ ദൂരത്തോളം കൃഷിഭൂമിയും കാണാം.
പോത്തിനു പിന്നാലെ നാടോടിയ 'ജല്ലിക്കട്ടി'ലെ രംഗങ്ങൾ മറക്കാനാകുമോ? അയ്യപ്പൻ കോവിൽ തൂക്കുപാലം ഭാഗത്താണ് ഇതു ചിത്രീകരിച്ചത്. വിവിധ തെന്നിന്ത്യൻ സിനിമകള്‍ക്ക് ഇവിടെ ലൊക്കേഷനായി. ലൈഫ് ഓഫ് ജോസൂട്ടി, എബി, ജയിംസ് ആൻഡ് ആലീസ് തുടങ്ങി ഒട്ടേറെ മലയാള സിനിമകൾക്കും വേദിയായി.
'ജോസഫി'ലെ 'പണ്ടു പാടവരമ്പത്തിലൂടെ ഒരു ഓലക്കുടയുമെടുത്ത്' പാട്ടു രംഗം ചിത്രീകരിച്ചത് വാഗമണ്ണിലായിരുന്നു. ഉടൻ റിലീസ് ചെയ്യുന്ന 'മിന്നൽ മുരളി' ചിത്രീകരിച്ച കോലാഹലമേട്ടിലെ സൂയിസൈഡ് പോയിന്റ് ഉൾപ്പെടെ ഒട്ടേറെ വ്യൂ പോയിന്റുകൾ വാഗമണ്ണിലുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications