കടലോളം സ്നേഹം കരളായി നല്കി; ഭര്‍ത്താവിന് കരള്‍ പകുത്ത് നല്കി പഞ്ചായത്തംഗമായ ഭാര്യ
മണക്കാട് പഞ്ചായത്ത് അംഗമായ ജീന അനില്‍ ആണ് ഭര്‍ത്താവിന് കരള്‍ പകുത്ത് നല്‍കിയത്. ഇരുവരും ഇപ്പോഴും നിരീക്ഷണത്തിലാണ് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു

തൊടുപുഴ: ഭര്‍ത്താവിന് കരള്‍ പകുത്ത് നല്കി പഞ്ചായത്ത് അംഗമായ ഭാര്യ. ഇടുക്കി ജില്ലയിലെ മണക്കാട് പഞ്ചായത്ത് അംഗവും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയുമായ ജീന അനില്‍ ആണ് ഭര്‍ത്താവ് ആനിക്കാട് വീട്ടില്‍ അനിലിന് തന്റെ കരള്‍ പകുത്ത് നല്കി ജീവന് രക്ഷിച്ചത്.
അനില്‍ കരളിന് ഗുരുതര രോഗം ബാധിച്ചു ചികിത്സയിലായിരുന്നു. കരള്‍ രോഗത്തെ തുടര്‍ച്ച് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ആണ് അനില്‍ ചികിത്സ തേടിയത്. ജീവന് നിലനിര്‍ത്താന്‍ അനിലിന് കരള്‍ മാറ്റി വെക്കുക മാത്രമേ പോംവഴിയുള്ളൂ എന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
ശേഷം തന്റെ കരള്‍ പകുത്ത് നല്കാന് ജീന തന്നെ മുന്നോട്ട് വരികയായിരുന്നു. ഒരു മാസം മുന്‍പായിരുന്നു കരള്‍ മാറ്റ ശസ്ത്രക്രിയ നടന്നത്. 18 മണിക്കൂറോളം നീണ്ട് നിന്ന ശസ്ത്രക്രിയ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആണ് നടന്നത്. അനിലും ജീനയും. ഇപ്പോഴും ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

അനില്‍ സാധാരണ നിലയിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ് എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആശുപത്രിക്ക് സമീപം തന്നെ താമസിച്ചാണ് ജീന തുടര്‍ ചികിത്സ നടത്തുന്നത്. അധികം വൈകാതെ തന്നെ ജീനക്കും അനിലിനും സ്വന്തം വീട്ടിലേക്കു മടങ്ങാം. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. ഒരാള്‍ക്ക് പതിനൊന്നും രണ്ടാമത്തെ ആള്‍ക്ക് എട്ടും വയസാണ് ഉള്ളത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications