ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തോക്കും ഉണ്ടയും ധാരാളമുണ്ട്... പക്ഷേ കാട്ടുപന്നിയെ തൊടാന്‍ പറ്റുന്നില്ല, കാരണം ഇതാണ്!!

Google Oneindia Malayalam News

രാജകുമാരി: കാട്ടുപന്നികളുടെ ശല്യത്തില്‍ നട്ടം തിരിയുകയാണ് ഇടുക്കി. വെടിവെച്ച് കൊല്ലാന്‍ നിയമമുണ്ടെങ്കിലും അതിന് സാധിക്കുന്നില്ല. കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ നിലവിലുള്ള ഉത്തരവിലെ പോരായ്മകള്‍ പരിഹരിച്ച് ഇറക്കിയ ഉത്തരവിലും സങ്കീര്‍ണമായ നടപടി ക്രമങ്ങളാണ് ഉള്ളത്. ഈ നിയമം ഉപയോഗിച്ച് കാട്ടുപന്നിയെ കൊല്ലുക എന്നത് ദുഷ്‌കരമാണ്. ഒന്ന് ഓടിക്കാന്‍ പോലും കഴിയില്ലെന്നാണ് കര്‍ഷകരുടെ പരാതി.

1

ജോസുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല, ഒറ്റയ്ക്ക് നിന്നാല്‍ ആരും ശക്തരല്ല, കാനത്തിന് മറുപടി!!ജോസുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല, ഒറ്റയ്ക്ക് നിന്നാല്‍ ആരും ശക്തരല്ല, കാനത്തിന് മറുപടി!!

Recommended Video

cmsvideo
Priyanka Gandhi UP CM Candidate | Oneindia Malayalam

വനംവകുപ്പ് ഇപ്പോഴും ലാഘവത്തോടെയാണ് കാട്ടുപന്നി ശല്യത്തെ കണ്ടിരിക്കുന്നത്. കൃഷിക്കാര്‍ക്കും കാട്ടുപന്നിയെ കൊല്ലുന്നതിന് അനുവാദം ലഭിക്കുമെന്നായിരുന്നു നേരത്തെ അധികൃതര്‍ പറഞ്ഞിരുന്നു. പക്ഷേ ഇതൊക്കെ വെറും വാക്കില്‍ മാത്രമാണ് ഉള്ളത്. വനംവകുപ്പിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മാത്രമാണ് അക്രമകാരിയായ കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാന്‍ അനുമതിയുള്ളൂ. വനം വകുപ്പ്, പോലീസ്, മറ്റ യൂണിഫോം സര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍, തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സുള്ളവര്‍ എന്നിവരുടെ എംപാനല്‍ തയ്യാറാക്കാനാണ് നിര്‍ദേശം.

വെടിവെക്കാനുള്ള ചെലവ് ഇനത്തില്‍ ഒരു കാട്ടുപന്നിയെ കൊന്നാല്‍ ആയിരം രൂപയാണ് നല്‍കുന്നത്. ഇതില്‍ ഏറ്റവും രസകരം അഞ്ച് വര്‍ഷം മുമ്പാണ് ഇത്തരം അപകടം വിതയ്ക്കുന്ന കാട്ടുപന്നികളെ കൊല്ലാന്‍ വനം വകുപ്പ് അനുമതി നല്‍കിയത്. എന്നാല്‍ കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാന്‍ അപ്രായോഗിക നടപടിക്രമങ്ങളാണ് ഉള്ളത്. അതുകൊണ്ട് ആരും ഇന്നേ വരെ കാട്ടുപന്നിയെ കൊന്നിട്ടില്ല. വനംവകുപ്പ് അനുമതി തന്നാല്‍ പോലും വരാന്‍ ആരും തയ്യാറല്ല.

എംപാനല്‍ ചെയ്തവര്‍ അക്രമകാരിയായ കാട്ടുപന്നിയെ വെടിവെച്ച് കൊന്നാല്‍ കൊല്ലപ്പെട്ട കാട്ടുപന്നിയുടെ ജഡം പരിശോധിച്ച് മഹസര്‍ തയ്യാറാക്കണം. തുടര്‍ന്ന് സെക്ഷന്‍ ഫോറസ്റ്റ് മേല്‍നോട്ടത്തില്‍ ഈ ജയം കത്തിക്കുകയോ മറവു ചെയ്യുകയോ വേണം. ഇതൊന്നും പോര, 24 മണിക്കൂറിനകം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ഡിഎഫ്ഒ റിപ്പോര്‍ട്ട് നല്‍കണം. വെടിയേറ്റ കാട്ടുപന്നി ഓടുകയോ നടക്കുകയോ നില്‍ക്കുകയോ ചെയ്താലും റേഞ്ച് ഓഫീസര്‍ അത് പ്രത്യേകമായി രേഖപ്പെടുത്തണം. ഇതൊക്കെ കണ്ടാണ് ആരും കാട്ടുപന്നിയെ വെടിവെക്കാനായി ഇറങ്ങാതിരിക്കുന്നത്.

പ്രിയങ്കയുടെ ബ്രഹ്മാസ്ത്രം അഖിലേഷിന്...യോഗി മാത്രമല്ല, കളം മാറ്റം ഒരൊറ്റ കാര്യത്തിന്, പകച്ച് ബിജെപി!പ്രിയങ്കയുടെ ബ്രഹ്മാസ്ത്രം അഖിലേഷിന്...യോഗി മാത്രമല്ല, കളം മാറ്റം ഒരൊറ്റ കാര്യത്തിന്, പകച്ച് ബിജെപി!

സ്ഥലം വാങ്ങാന്‍ ആദ്യമെത്തിയത് യുവതി... പിന്നീടെത്തിയത് പോലീസ്, വ്യാപാരിക്ക് ഒടുവില്‍ സംഭവിച്ചത്!!സ്ഥലം വാങ്ങാന്‍ ആദ്യമെത്തിയത് യുവതി... പിന്നീടെത്തിയത് പോലീസ്, വ്യാപാരിക്ക് ഒടുവില്‍ സംഭവിച്ചത്!!

ഷംന കേസില്‍ ആദ്യമായി പ്രതികരിച്ച് നിര്‍മാതാവ്... ഇനിയാരും നമ്പര്‍ ചോദിച്ച് എന്നെ വിളിക്കരുത്!!ഷംന കേസില്‍ ആദ്യമായി പ്രതികരിച്ച് നിര്‍മാതാവ്... ഇനിയാരും നമ്പര്‍ ചോദിച്ച് എന്നെ വിളിക്കരുത്!!

Idukki
English summary
idukki: killing wild pig make difficult for farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X