ആറാം ദിവസവും സൂര്യനെല്ലിയില്‍ ഭൂരഹിതര്‍ റവന്യൂ ഭൂമി കയ്യേറി: കുടില്‍ നിര്‍മ്മിച്ച് താമസം ആരംഭിച്ചു!!
ചിന്നക്കനാല്‍: ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ റവന്യൂ ഭൂമി കയ്യേറി പടുത വലിച്ചുകെട്ടി കുടിലുകള്‍ നിര്‍മ്മിക്കുന്നത് ആറാം ദിനവും തുടരുന്നു. സൂര്യനെല്ലി ടൗണിന് സമീപം ബി എല്‍ റാവ് മേഖലയിലെ സ്ഥലങ്ങളാണ് കയ്യേറി കുടിലുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിയാണ് ഇതെന്നും മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ് ഭൂമി കയ്യേറിയിരിക്കുന്നതെന്നും തൊഴിലാളി കുടുംബങ്ങള്‍ പറയുന്നു.
ഓരോ കുടുംബവും മൂന്ന് സെന്റ് വീതമാണ് വളഞ്ഞുവച്ചിരിക്കുന്നത്. ടാര്പ്പോളിന് വലിച്ചുകെട്ടിയാണ് കുടിലുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ചിന്നക്കനാലില്‍ ഭൂമി കയ്യേറ്റങ്ങളെക്കുറിച്ച് മുമ്പും വാര്‍ത്തകള്‍ വന്നിരുന്നു. നിലവില്‍ തൊഴിലാളികള്‍ കയ്യേറിയ പ്രദേശം ചിന്നക്കനാലിലെ ഒരു കുടുംബം അനധികൃതമായി പട്ടയം സംഘടിപ്പിച്ച് ദില്ലി കേന്ദ്രീകരിച്ചുള്ള ഒരു സ്വകാര്യ കമ്പനിക്ക് മറിച്ച് വില്‍പ്പന നടത്താന്‍ ശ്രമം നടത്തിയ പ്രദേശമാണിത്. എന്നാല്‍ 2010 ല്‍ റവന്യൂ വകുപ്പ് പട്ടയം റദ്ദ് ചെയ്ത് ഈ റവന്യൂ വകുപ്പ് ഭൂമി തിരിച്ചുപിടിക്കുകയുണ്ടായി. ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ കയ്യേറി കുടിലുകളുടെ നിര്‍മ്മാണം തുടര്‍ന്നു വരുന്നത്.

വന്‍കിടക്കാര്‍ റവന്യൂ ഭൂമി കയ്യേറുമ്പോള്‍ അരനൂറ്റാണ്ടിലേറെയായി തോട്ടം തൊഴിലാളികളും ഭൂരഹിതരുമായി കഴിയുന്ന തങ്ങള്‍ക്ക് ഭൂമി നല്കുവാന് അധികൃതര്‍ തയ്യാറാകുന്നില്ലെന്നും, സ്ഥലത്തിനായി അപേക്ഷകള്‍ നല്കി കാത്തിരിക്കുവാന് തുടങ്ങിയിട്ട് നാളുകളേറെയായെന്നും തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications