ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറാം ദിവസവും സൂര്യനെല്ലിയില്‍ ഭൂരഹിതര്‍ റവന്യൂ ഭൂമി കയ്യേറി: കുടില്‍ നിര്‍മ്മിച്ച് താമസം ആരംഭിച്ചു!!

  • By Desk
Google Oneindia Malayalam News

ചിന്നക്കനാല്‍: ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ റവന്യൂ ഭൂമി കയ്യേറി പടുത വലിച്ചുകെട്ടി കുടിലുകള്‍ നിര്‍മ്മിക്കുന്നത് ആറാം ദിനവും തുടരുന്നു. സൂര്യനെല്ലി ടൗണിന് സമീപം ബി എല്‍ റാവ് മേഖലയിലെ സ്ഥലങ്ങളാണ് കയ്യേറി കുടിലുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിയാണ് ഇതെന്നും മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ് ഭൂമി കയ്യേറിയിരിക്കുന്നതെന്നും തൊഴിലാളി കുടുംബങ്ങള്‍ പറയുന്നു.

ഒന്നാന്തരമൊരു പിണറായി ഹേറ്റർ ആയിരുന്നയാളാണ് ഞാൻ.. പക്ഷേ! സംവിധായകന്റെ കുറിപ്പ് വൈറൽ ഒന്നാന്തരമൊരു പിണറായി ഹേറ്റർ ആയിരുന്നയാളാണ് ഞാൻ.. പക്ഷേ! സംവിധായകന്റെ കുറിപ്പ് വൈറൽ

ഓരോ കുടുംബവും മൂന്ന് സെന്റ് വീതമാണ് വളഞ്ഞുവച്ചിരിക്കുന്നത്. ടാര്‍പ്പോളിന്‍ വലിച്ചുകെട്ടിയാണ് കുടിലുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ചിന്നക്കനാലില്‍ ഭൂമി കയ്യേറ്റങ്ങളെക്കുറിച്ച് മുമ്പും വാര്‍ത്തകള്‍ വന്നിരുന്നു. നിലവില്‍ തൊഴിലാളികള്‍ കയ്യേറിയ പ്രദേശം ചിന്നക്കനാലിലെ ഒരു കുടുംബം അനധികൃതമായി പട്ടയം സംഘടിപ്പിച്ച് ദില്ലി കേന്ദ്രീകരിച്ചുള്ള ഒരു സ്വകാര്യ കമ്പനിക്ക് മറിച്ച് വില്‍പ്പന നടത്താന്‍ ശ്രമം നടത്തിയ പ്രദേശമാണിത്. എന്നാല്‍ 2010 ല്‍ റവന്യൂ വകുപ്പ് പട്ടയം റദ്ദ് ചെയ്ത് ഈ റവന്യൂ വകുപ്പ് ഭൂമി തിരിച്ചുപിടിക്കുകയുണ്ടായി. ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ കയ്യേറി കുടിലുകളുടെ നിര്‍മ്മാണം തുടര്‍ന്നു വരുന്നത്.

suryanellienchrochment-1

വന്‍കിടക്കാര്‍ റവന്യൂ ഭൂമി കയ്യേറുമ്പോള്‍ അരനൂറ്റാണ്ടിലേറെയായി തോട്ടം തൊഴിലാളികളും ഭൂരഹിതരുമായി കഴിയുന്ന തങ്ങള്‍ക്ക് ഭൂമി നല്‍കുവാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും, സ്ഥലത്തിനായി അപേക്ഷകള്‍ നല്‍കി കാത്തിരിക്കുവാന്‍ തുടങ്ങിയിട്ട് നാളുകളേറെയായെന്നും തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു.

Idukki
English summary
idukki land enchroachment case in Suryanelli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X