Get Updates
Get notified of breaking news, exclusive insights, and must-see stories!

ചതുപ്പായിരുന്ന കൃഷിയിടം കരയായി 25 ഏക്കറോളം കൃഷിയിടങ്ങള്‍ നശിച്ചു, പ്രതിസന്ധിയോടെ കര്‍ഷകര്‍...

അടിമാലി: അടിമാലി മേഖലയില്‍ ഏറ്റവും അധികം മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളില്‍ ഒന്നാണ് അടിമാലി മാര്‍ ബസേലിയോസ് കോളേജ് പരിസരം. കഴിഞ്ഞ മാസം 15ന് കോളേജിന് സമീപത്തുണ്ടായിരുന്ന കുന്ന് അപ്പാടെ ഇടിഞ്ഞ് നിലം പൊത്തിയത് മേഖലയില്‍ കര്‍ഷകരുടെ ജീവിതം ദുസഹമാക്കിയിരിക്കുകയാണ്. മുമ്പെങ്ങും സംഭവിക്കാത്തവിധമാണ് ഇത്തവണ മന്നാങ്കാല കോളേജ് കുന്നില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായത്.

land

േകാളേജിന് സമീപത്തുയര്‍ന്ന് നിന്നിരുന്ന കുന്നിന്റെ ഒരു ഭാഗം നിരങ്ങി സമീപത്തെ കര്‍ഷകരുടെ കൃഷിയിടങ്ങളിലേക്ക് പതിച്ചു.ചതുപ്പായി കിടന്നിരുന്ന പത്തേക്കറോളം ഭൂമി കരയായി മാറി. ഇതിലൂടൊഴുകിയിരുന്ന കൈത്തോട് മണ്ണ് വന്ന് നികന്നതോടെ വെള്ളം സമീപത്തെ കൃഷിയിടങ്ങളിലേക്ക് വ്യാപിച്ച് കെട്ടി കിടക്കുന്നു.ആകെ മൊത്തം 25 ഏക്കറോളം ഭൂമിയിലെ തന്നാണ്ട് വിളകളും ദീര്‍ഘകാല വിളകളും നശിച്ചു.വര്‍ഷങ്ങളായി കോളേജ് കുന്നില്‍ നടന്നു വന്നിരുന്ന പാറപൊട്ടിക്കലും അശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമാണ് ഉരുള്‍പൊട്ടലിന് ഇടയാക്കിയതെന്നാണ് കര്‍ഷകരുടെ പരാതി.

നിരന്തരം നടന്നു വന്നിരുന്ന പാറപൊട്ടിക്കല്‍ ഒരു വര്‍ഷം മുമ്പ് അവസാനിപ്പിച്ചെങ്കിലും കോളേജിന് സമീപത്തെ കുന്നിടിച്ച് സ്വകാര്യ വ്യക്തികള്‍ നിര്‍മ്മാണമാരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു.ആദ്യം ചെറിയ രീതിയില്‍ കുന്നിടിച്ചിരുന്നവര്‍ പിന്നീട് മണ്ണ് മാന്തി, ഒരു കുന്നു തന്നെ ഇല്ലാതാക്കി.ഇടക്ക് പാറ തെളിഞ്ഞതോടെ ഉഗ്ര സ്ഫോടനം നടത്തി ലക്ഷക്കണക്കിന് രൂപയുടെ കരിങ്കലും വിറ്റ് കാശാക്കി.പാറ പൊട്ടിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് ഭൂമിക്കുണ്ടായ ആഘാതമാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് നാട്ടുകാരുടെ വാദം.മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന രണ്ട് വീടുകളും വാസയോഗ്യമല്ലാതായി തീര്‍ന്നു.സമീപത്തെ താമസക്കാരായ സണ്ണികുറ്റിച്ചിറക്കുടി, ബിജു പുതപരമ്പില്‍, ഷാജി പുന്നക്കോട്ടില്‍, എ എം വര്‍ഗ്ഗീസ് എരുവേലി, കുര്യാക്കോസ് പീച്ചാട്ട്, പാപ്പച്ചന്‍ വെളിയത്ത്, കുര്യാച്ചന്‍ നെടുവത്തു കണ്ടം എന്നിവരുടെ കൃഷി ഭൂമികളിലാണ് വെള്ളം കയറി കിടക്കുന്നത്.ഇത് മൂലം വിളവെടുപ്പിന് പാകമായി വന്നിരുന്ന ആയിരത്തോളം ഏത്തവാഴകളും നിരവധി ജാതിമരങ്ങളും ഉണങ്ങി നശിച്ചു.ഭരണകൂടമിടപ്പെട്ട് പ്രദേശത്തൂടൊഴുകിയിരുന്ന കൈത്തോട് പുനര്‍ നിര്‍മ്മിച്ചില്ലെങ്കില്‍ 50 ഏക്കറോളം കൃഷിയിടം തരിശായി മാറും.തങ്ങളുടെ പ്രതിസന്ധിക്ക് ബന്ധപ്പെട്ടവര്‍ പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് കോളജ് കുന്നിന് സമീപത്തെ കര്‍ഷക കുടുംബങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+