Get Updates
Get notified of breaking news, exclusive insights, and must-see stories!

64 കാരിയോട് ആശ്ലീല ചുവയോടെ സംസാരം: 45 കാരന്‍ പോലീസിന്റെ വലയില്‍, സംഭവം ഇടുക്കിയില്‍!

അടിമാലി: അറുപത്തിനാലുകാരിയോട് അശ്ലീല ചുവയോടെ സംസാരിക്കാന്‍ ശ്രമിച്ച അയല്‍വാസിയെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി അറുപതാംമൈല്‍ സ്വദേശി മുണ്ടക്കല്‍ ജെയിസണെ പോലീസിന്റെ പിടിയിലായത്.വൃദ്ധയുടെ വീടിനു സമീപത്തു കൂടി നടന്നു വരികയായിരുന്ന ജെയിസണ്‍ വരാന്തയിലിരിക്കുകയായിരുന്ന അറുപത്തിനാലുകാരിയോട് ലൈംഗീക ചുവയോടെ സംസാരിക്കുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തതിനാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവ സമയത്ത് വീട്ടില്‍ തനിച്ചായിരുന്ന പരാതിക്കാരി ജയിസണ്‍ന്റെ ചേഷ്ടകള്‍ കണ്ട് വീട്ടിനുള്ളില്‍ കയറി കതകടച്ചതായും പിറ്റേ ദിവസം പതിനൊന്നു മണിയോടെ അടിമാലി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കകുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് ജെയിസണെ പോലീസ് തിരഞ്ഞെങ്കിലും ഇയാള്‍ വീട്ടിലോ സമീപ പ്രദേശങ്ങളിലോ ഉണ്ടായിരുന്നില്ല. ഒരു ദിവസത്തിനുശേഷം വീണ്ടും വീട്ടിലെത്തിയ പോലീസ് ജയസണെ കസ്റ്റഡിയില്‍ എടുക്കകയായിരുന്നു.

jaison-

പ്രതിയുടെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് പിണങ്ങപ്പോയതാണെന്നും സമീപവാസികളായ മറ്റ് സ്ത്രീകളോടും ഇയാള്‍ അപമര്യാദയായി പെരുമാറിയിരുന്നുവെന്നും പോലീസ് പറഞ്ഞു. സെക്ഷന്‍ 354 പ്രകാരം സ്ത്രീകളോട് മര്യാദലംഘനത്തിനുള്ള വകുപ്പ് ചുമത്തിയാണ് പോലീസ് ജെയിസണെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+