ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഭിമന്യു മഹാരാജാസ് ലൈബ്രറി: വട്ടവടയുടെ സായാഹനങ്ങള്‍ അക്ഷരങ്ങളിലൂടെ.....

  • By Desk
Google Oneindia Malayalam News

വട്ടവട: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന കൊല്ലപ്പെട്ട അഭിമന്യുവിന്റെ സമരണ നിലനിര്‍ത്തി വട്ടവടയില്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം ഒരുമാസത്തിനകം തുടങ്ങും.അക്ഷരങ്ങളോടെറെ ഇഷ്ടമുണ്ടായിരുന്ന അഭിയുടെ ഏക്കാലത്തെയും ആഗ്രവുമായിരുന്നു സ്വന്തം നാട്ടില്‍ ഒരു ലൈബ്രറി പണിയുകയെന്നത്. അഭിമന്യു മഹാരാജാസ് ലൈബ്രറി എന്ന പേരിലാകും ലൈബ്രറി പ്രവര്‍ത്തിക്കുക. തമിഴ് പുസ്തകങ്ങളും മലയാളം പുസ്തകങ്ങളും പുതിയ വായനശാലയില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കും. കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്ത് എ ക്ലാസ്സ് ലൈബ്രറിയായി പ്രവര്‍ത്തനം ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ലൈബ്രറിയ്ക്കൊപ്പതന്നെ സൗജന്യ പി എസ് സി കോച്ചിംഗ് ക്ലാസുകളും ഇവിടെ ആരംഭിക്കും. കുടിയേറ്റ ഗ്രാമമായ വട്ടവടില്‍ വളര്‍ന്നു വരുന്ന പുതിയ തലമുറയ്ക്ക് അറിവിന്റെ വെളിച്ചം പകരാന്‍ പുതിയ വായനാശാല മന്ദിരത്തിന് കഴിയും. പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുതന്നെയാണ് ് ലൈബ്രറിയ്ക്ക് വേണ്ട സ്ഥലസൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

news

വിവിധ ഇടങ്ങളില്‍ നിന്ന്് ലൈബ്രറിക്ക് വേണ്ട പുസ്തകങ്ങള്‍ ശേഖരിച്ചു തുടങ്ങി. നിലവില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഇവിടെ എത്തി കഴിഞ്ഞു. ഓര്‍മകള്‍ക്കുമുമ്പില്‍ കടമകള്‍ തീര്‍ത്ത് പിന്‍മാറാനാല്ല ഈ ശ്രമങ്ങളേറെയും, അക്ഷര ലോകത്തിന്റെ പ്രകാശവഴികളിലൂടെ വട്ടവടയെന്ന ഗ്രമത്തിനെ മുന്‍നിരയിലേക്ക് എത്തിക്കാന്‍കൂടിയാണ്.

Idukki
English summary
Idukki Local News; Abhimanyu Maharajas library
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X