72-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ഇടുക്കി ഒരുങ്ങുന്നു: വിപുലമായ ആഘോഷങ്ങള്‍!
ചെറുതോണി: ജില്ലയില്‍ 72-ാമത് സ്വാതന്ത്ര്യദിനാഘോഷം ജില്ലയുടെ വിവിധ ഇടങ്ങളില്‍ ആഘോഷമായി നടത്തും. ജില്ലാപഞ്ചായത്ത് ഗ്രൗണ്ടില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡിന്റെ പൂര്‍ണ്ണ ചുമതല ഇടുക്കി ആംഡ് റിസര്‍വ്വ് ക്യാമ്പിലെ അസിസ്റ്റന്റ് കമാന്റിനാണ്. പരേഡ് സംബന്ധിച്ച് ഓഗസ്റ്റ് 9, 10 തീയതികളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരുമണിവരെ റിഹേഴ്‌സലുകളും 13ന് രാവിലെ 8ന് ഡ്രസ് റിഹേഴ്‌സലും നടത്താനും തീരുമാനമായി.
ജില്ലയില്‍ വിപുലമായ പരിപാടികളാണ് നടക്കുക. അയല്‍കൂട്ടം, സ്‌കൂള്‍, കോളേജ്, വ്യാപാര സ്ഥാപനങ്ങള്‍, വിവിധ സംഘടനകള്‍ എന്നിവയുടെ ഭാഗമായവര്‍ അണിനിരക്കുന്ന റാലി, മോട്ടോര്‍ വാഹന റാലി, നിശ്ചല ദൃശ്യങ്ങള്‍ വാദ്യമേളങ്ങള്‍ തുടങ്ങിയയവ ഇക്കുറിയും ആഘോഷങ്ങളുടെ മാറ്റുകൂട്ടും. മൂന്നാര്‍, കട്ടപ്പന, അടിമാലി, നെടുംകണ്ടം, തൊടുപുഴ തുടങ്ങി ജില്ലയിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.

ജില്ലയിലെ പ്രധാന ആഘോഷങ്ങള്‍ നടക്കുന്ന പ്രദേശമാണ് അടിമാലി. വര്‍ഷങ്ങളായി അടിമാലിയില്‍ വര്‍ണ്ണഭമായ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വലിയൊരു ജനകൂട്ടം അടിമാലിയില്‍ എത്തുന്നതും പതിവാണ്. ഇക്കുറി വിവിധ മേഖലകളിലുള്ളവര്‍ ഓണംകൂടി കണക്കെലെടുത്ത് ആഘോഷത്തിന്റെ മാറ്റുകൂട്ടാനുള്ള തയ്യാറെടുപ്പും നടത്തിവരികയാണ്.


Click it and Unblock the Notifications