ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയക്കെടുതി: ജനങ്ങള്‍ക്കൊപ്പം പോലീസ് സേന ഉണ്ടാകും: എഡിജിപി ബി സന്ധ്യ

  • By Desk
Google Oneindia Malayalam News

അടിമാലി: ഇടുക്കിയിലെ പ്രളയ ഭൂമിയില്‍ പോലീസ്സേന നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമെന്ന് എഡിജിപി ബി സന്ധ്യ.രക്ഷാപ്രവര്‍ത്തനമെന്ന പോലെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലും പോലീസ് സാധ്യമായതെല്ലാം ചെയ്യുമെന്നും എ.ഡി.ജി.പി ബി സന്ധ്യ വ്യക്തമാക്കി. ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ ഇടുക്കിയിലെത്തിയതായിരുന്നു അവര്‍.

മൂന്നാര്‍ ഡിവൈ എസ് പി സുനീഷ് ബാബുവും, അടിമാലി സി ഐ പി കെ സാബുവും ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരുമായി ബി സന്ധ്യ അടിമാലിയില്‍ കൂടികാഴ്ച്ച നടത്തി. അടിമാലി ഉള്‍പ്പെടുന്ന ദുരിത ബാധിത മേഖലകളില്‍ പോലീസ് സേന നടത്തിയ പ്രവര്‍ത്തനങ്ങളും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സേന നടത്തി വരുന്ന ഇടപെടലും ഉദ്യോഗസ്ഥര്‍ എഡിജിപിയെ ധരിപ്പിച്ചു. ഇനിയും നടത്താനാകുന്ന ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ബി സന്ധ്യ പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

adgpsandhya-

തുടര്‍ന്ന് കത്തിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് എഡിജിപി സന്ദര്‍ശിച്ചു. ക്യാമ്പിലെത്തിയ എഡിജിപിയോട് ദുരിത ബാധിതര്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. ക്യാമ്പിലെ പാചക വാതക ക്ഷാമം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ എഡിജിപി അടിമാലി സി ഐക്ക് നിര്‍ദ്ദേശം നല്‍കി.മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ കല്ലാറുകുട്ടി,വെള്ളത്തൂവല്‍,പന്നിയാറുകുട്ടി മേഖലകളും എ.ഡി.ജി.പി സന്ദര്‍ശിച്ചു.

Idukki
English summary
idukki local news about adgp sandhyas statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X