കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയം: മറയൂരിന്റെ കാര്‍ഷിക മേഖല താളംതെറ്റി, കൃഷിനാശത്തിനു പുറമേ വില്‍പനയും മുടങ്ങി

  • By Desk
Google Oneindia Malayalam News

മറയൂര്‍: കാലവര്‍ഷകെടുതിയില്‍ മറയൂര്‍ നിവാസികള്‍ക്ക് മുമ്പൊരിക്കലും ഉണ്ടാകാത്ത രീതിയിലുള്ള നഷ്ടങ്ങള്‍. മഴവില്ലനായി എത്തിയപ്പോള്‍ കൃഷിയിടങ്ങളും പാടശേഖരങ്ങളും വെള്ളം കയറി നശിച്ചു. പച്ചക്കറിയുത്പന്നങ്ങള്‍ വിളവെടുപ്പിന് സജ്ജമായിരുന്നെങ്കിലും പ്രതികൂലകാലവസ്ഥയില്‍ കയറ്റുമതി നടത്താന്‍ സാധിക്കാതെ വന്നതും കര്‍ഷകരെ പ്രതികൂലമായി ബാധിച്ച ഘടകങ്ങളാണ്.

700 ടണ്‍ പച്ചക്കറിയുടെ നഷ്ടം മറയൂര്‍ മേഖലയില്‍ ഉണ്ടായതായാണ് പ്രഥമിക കണക്കുകള്‍. ജീവിതം പ്രതിന്ധികളില്‍ നിന്ന് പ്രതിസന്ധികളിലേക്കാണ് പോകുന്നതെന്നും കാര്‍ഷകരായ തങ്ങള്‍ക്ക് ജീവനമാര്‍ഗങ്ങളൊന്നും നിലിവില്‍ ഇല്ലെന്നും മറയൂര്‍ നിവാസികള്‍ പറയുന്നു.കാലങ്ങളായി കൃഷിയെമാത്രം ഉപജീവനമാര്‍ഗമായി കണ്ടിരുന്ന ഈകൂട്ടര്‍ക്ക് പ്രതികൂല കാലവസ്ഥ പലപ്പോഴും തിരിച്ചടി നല്‍കിയിരുന്നെങ്കിലും ഇത്തരം സാഹചര്യങ്ങളെ ഇവര്‍ പല ആവര്‍ത്തി അതിജീവിച്ചിട്ടുണ്ട്.

landslide-at-cheeyappara-

ജില്ലയിലെ റോഡുകളില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയാതെ വന്നതും ഓണക്കാലത്ത് പ്രതിക്ഷിച്ച വിളവെടുപ്പ് ലഭിക്കാതെപ്പോയതും കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. മഴപെയ്ത് നിരവധി കൃഷിയിടങ്ങള്‍ ഇന്നും വെള്ളക്കെട്ടുകളിലാണ്. അതുകൊണ്ട്തന്നെ ഇനി പുതിയ കൃഷിയിറക്കി വിളവെടുപ്പിനു സമയമാകുംവരെ ഇവരുടെ ജീവിതം ദുഷ്‌കരമാകുമെന്നതില്‍ സംശയമില്ല.

English summary
idukki local news about agriculture sector in marayoor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X