ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സഞ്ചാരികളേ ഇതിലേ... തീരങ്ങളുടെ വശ്യതയുമായി അഞ്ചുരുളി, സഞ്ചാരികളെ കാത്ത് ഇടുക്കി!

  • By Desk
Google Oneindia Malayalam News

കട്ടപ്പന: മഴപെയ്ത് തെളിഞ്ഞ മാനം അഞ്ചുരുളിയുടെ വശ്യത കൂട്ടിയപ്പോള്‍ സഞ്ചാരികളുടെ തിരക്കും വര്‍ദ്ധിച്ചു തുടങ്ങി. കടല്‍ത്തീരങ്ങള്‍ക്ക് സമാനമായ അനൂഭൂതിയുടെ തീരമായി അഞ്ചുരുളി മാറി കഴിഞ്ഞിരിക്കുന്നു. കുളിര്‍ക്കാറ്റും പതഞ്ഞുനുരഞ്ഞ് ടണല്‍മുഖത്തുകൂടി ഒഴുകിയെത്തുന്ന വെള്ളവും ദേശത്തിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിച്ചിരിക്കുന്നു. കൂടുതല്‍ ആളുകള്‍ ഓണക്കാലത്തോടെ അഞ്ചുരുളിയിലേക്കെത്തും. നിലവില്‍ സംസ്ഥാനത്തിന്റെ അകത്തും പുറത്തുമുള്ള ധാരളം സഞ്ചാരികള്‍ അഞ്ചുരുളിയില്‍ എത്തിമടങ്ങുന്നു.

മഴകുറഞ്ഞതോടെയാണ ഇടുക്കി അഞ്ചുരുളിയിലേക്ക് സന്ദര്‍ശകര്‍ കൂടുതലായി എത്തിത്തുടങ്ങിയത്. ജലനിരപ്പ് ഉയര്‍ന്നതോടെ അഞ്ചുരുളി തുരങ്ക മുഖത്തേക്കുള്ള യാത്ര അപകടകരമായിട്ടുണ്ട്. അവിടേക്ക് പ്രവേശിക്കരുതെന്ന് വ്യക്തമാക്കി മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും അപകടകരമായ സാഹചര്യങ്ങളില്‍ സെല്‍ഫി എടുക്കുന്നവരും കുറവല്ല.

anjuruliidukki-

തുരങ്കമുഖവും പ്രകൃതിയുടെ മലയിടുക്കുകളും നോക്കത്താദൂരത്തോളം വ്യാപിച്ചു കിടക്കുന്ന ജലാശവുമാണ് ഈ ദേശത്തിനെ സഞ്ചാരികളുടെ ഇഷ്ട ഇടമാക്കി നിലനിര്‍ത്തുന്നത്. ചീനവലയും വള്ളവുമൊക്കെ സൗന്ദര്യത്തിന്റെ അടയാള വസ്തുകളായി ഇവിടെയെപ്പോഴും ഉണ്ടാകും. അപകടസാധ്യതകള്‍മാത്രമാണ് ഇവിടെയത്തുന്നവര്‍ തിരിച്ചറിയേണ്ടത്. സുരക്ഷാ മാര്‍ഗങ്ങളും നിര്‍ദ്ദേശങ്ങളും പാലിച്ച് അഞ്ചുരിളിയില്‍ ആസ്വാദനത്തിന്റെ നിമിഷങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് തീര്‍ച്ചയായും അതൊരു നവ്യാനുഭവമായിരിക്കും.

Idukki
English summary
Idukki Local News about anjuruli tourist place.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X