ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശുദ്ധജല മത്സ്യകൃഷിയില്‍ വിജയഗാഥ രചിച്ച് ഇടുക്കിയിലെ യുവകര്‍ഷകന്‍

  • By Desk
Google Oneindia Malayalam News

രാജാക്കാട്: ശുദ്ധജല മത്സ്യകൃഷിയില്‍ വിജയഗാഥ രചിച്ച് യുവകര്‍ഷകന്‍ ശ്രദ്ധേയനാകുന്നു. രാജകുമാരി സ്വദേശി ബിനുവാണ് മത്സ്യഫെഡിന്റെ സഹായത്തോടെ കൃഷി നടത്തി വിജയം കൈവരിച്ചത്. മത്സ്യ കൃഷിയില്‍ നേട്ടങ്ങള്‍ കൊയ്തപ്പോള്‍ ഇത്തവണത്തെ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മികച്ച മത്സ്യ കര്‍ഷകനുള്ള ജില്ലാതല അവാര്‍ഡും ബിനുവിനെ തേടിയെത്തി.

ഹൈറേഞ്ചില്‍ നെല്‍കൃഷി പരാജയത്തിലേയ്ക്ക് നീങ്ങിയപ്പോള്‍ പ്രദേശത്തെ കര്‍ഷകരെല്ലാം പാടത്തെ വെള്ളമിറക്കി തന്നാണ്ട് കൃഷയിലേയ്ക്ക് വഴിമാറിപ്പോള്‍ പാടശേഖരങ്ങളില്‍ ജലലഭ്യത ഉറപ്പുവരുത്തി ബണ്ഡു നിര്‍മ്മിച്ച് മത്സ്യകൃഷിയിലേക്കു തിരിയുകയായിരുന്നു. നാല് വര്‍ഷം മുമ്പ് ചെറിയരീതിയില്‍ ആരംഭിച്ച കൃഷി ഇന്ന് ഒരേക്കര്‍വരുന്ന സ്ഥലത്തേക്ക് വ്യാപിച്ചു കഴിഞ്ഞു. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെയാണ് കൃഷി മുമ്പോട്ട് പോകുന്നത്.

aquaculture

കട്ടിള, റൂഹ്, ഗ്രാസ്‌കാര്‍പ്പ്, സിലോപ്പി, ഗോള്‍ഡ്ഫിഷ്, കരിമീന്‍ അടക്കമുള്ള മികച്ചയിനം മത്സ്യങ്ങളാണ് ഇവിടെയുള്ളത്. ഓരോ വിളവെടുപ്പിലും അഞ്ഞൂറ് കിലോയോളം മത്സ്യം ഒരു ബണ്ഡില്‍ നിന്നും ലഭിക്കുന്നു എന്ന് ബിനു പറയുന്നു. തണ്ണീര്‍തട സംരക്ഷണത്തിന്റെ സന്ദേശം പകര്‍ന്ന് യുവ തലമുറക്ക് മാതൃകാ മത്സ്യകൃഷി പരിചയപ്പെടുത്തുകയാണ് ബിനു ഇപ്പോള്‍. കൊല്ലത്ത് വച്ച് നടന്ന ചടങ്ങില്‍ മന്ത്രി ജെഴ്‌സികുട്ടിയമ്മയില്‍ നിന്നും ബിനു അവാര്‍ഡ് ഏറ്റുവാങ്ങി. ശുദ്ധജല മത്സ്യ കൃഷിയിലൂടെ തണ്ണീര്‍തട സംരക്ഷണം കൂടി ഏറ്റെടുത്തു മുന്നോട്ട് പോകുകയാണ് ഈ യുവ കര്‍ഷകനിപ്പോള്‍.

Idukki
English summary
idukki local news about aqua culture
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X