ഏഷ്യന്‍ഗെയിംസില്‍ സ്വര്‍ണമെഡല്‍: വിസ്മയയ്ക്ക് നാട്ടുകാരുടെ സ്വീകരണം, സ്വര്‍ണം റിലേയില്‍!!
കോതമംഗലം: കായിക കേരളത്തിന് എന്നും നേട്ടങ്ങള്‍ നല്‍കിയിട്ടുള്ള കോതമംഗലം ഇക്കുറി സ്വര്‍ണതിളക്കത്തിന്റെ പ്രഭയില്‍ ജ്വലിക്കുമ്പോള്‍ അത് കായിക കേരളത്തിന്റ പുതിയ ചുവടുവെയ്പ്പാണ്.കായിക കേന്ദ്രമായ കോതമംഗലത്തേക്ക് ആദ്യമായി ഏഷ്യന്‍ ഗെയിംസില്‍ നിന്ന്് ഒരു സ്വര്‍ണമെഡല്‍ കൊണ്ടുവന്ന വിസ്മയക്ക് സ്‌പോര്‍ട്‌സ് അസോസിയേഷന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്.
ജക്കാര്‍ത്തയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിസ്മയക്കായി ആദ്യകാല പരിശീലകന്‍ രാജു പോളിന്റെയും കോതമംഗലത്തെ ജോര്‍ജ് സ്‌പോര്‍ട്‌സ് അസോസിയേഷന്റെയും വിവിധ സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ വര്‍ണ്ണാഭമായ സ്വീകരണ ചടങ്ങാണ് സംഘടിപ്പിച്ചത്.

വിസ്മയിലെ കായിക പ്രതിഭയെ കണ്ടെത്തിയത് കായികാധ്യാപകനായ രാജു പോളായിരുന്നു. രാജ്യത്തിനു വേണ്ടി അഭിമാനപ്പോരാട്ടം നടത്തിയ വിസ്മയ ഒളിമ്പിക്‌സിലെത്തുമെന്ന് രാജു പോള്‍ സ്വീകരണവേദിയില്‍ പറഞ്ഞു. 4x400മീറ്റര്‍ റിലേയ്ക്കാണ് വിസ്മയ അടങ്ങുന്ന ടീം സ്വര്‍ണമെഡലിലേക്ക് കുതിച്ചത്. ഏതൊരു കായികതാരത്തിന്റെയും വലിയ ആഗ്രഹങ്ങളിലൊന്നാണ് ഏഷ്യന്‍ ഗെയിംസില്‍ ഒരു സ്വര്‍ണം നേടാന്‍ കഴിയുകയെന്നതും ഒളിംപിക്‌സില്‍ പങ്കെടുക്കാനുള്ള ആഗ്രഹവും മെഡല്‍ നേട്ട സ്വപനങ്ങളും പങ്കുവെച്ചാണ് വിസ്മയ സ്വീകരണവേദിയില്‍ നിന്ന് മടങ്ങിയത്.












Click it and Unblock the Notifications