ഇടുക്കി അണക്കെട്ടില്‍ ചിത്രങ്ങള്‍ എടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: കളക്ടറുടെ നിര്‍ദേശം!
ചെറുതോണി: ചെറുതോണി അണക്കെട്ട് തുറന്നിരിക്കുന്ന സാഹചര്യത്തില്‍ ഡാമിലൂടെ കടന്നുപോകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേതുള്‍പ്പെടെയുള്ള വാഹനങ്ങളിലുള്ളവരും പൊതുജനങ്ങളും വിലക്ക് ലംഘിച്ച് സെല്‍ഫിയും ഫോട്ടോയും വീഡിയോയും എടുക്കുന്നത് ഗരുതരമായ നിയമ ലംഘനവും കൃത്യവിലോപവുമാണെന്നും അതതു വകുപ്പ് അധികാരികള്‍ ഇത്തരത്തിലുള്ള കൃത്യവിലോപം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണം എന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.

ഇത്തരത്തില്‍ നിയമം ലംഘിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാന്‍ പോലീസിനും കളക്ടര്‍ നിര്‍ദേശം നല്‍കി. ഡാമുകളില്‍ പ്രവേശിക്കുന്ന സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ നമ്പരും ഡ്രൈവറുടെ പേരുവിവരങ്ങളും പ്രവേശന കവാടത്തില്‍ വെച്ചു തന്നെ രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കണം എന്ന് ജില്ലാ പോലീസ് മേധാവിയോടും ഡാം സേഫ്റ്റി എക്സിക്യൂട്ടീവ് എന്‍ജിനീയറോടും കളക്ടര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications