ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ വിനോദസഞ്ചാരത്തിനും ചരക്ക് വാഹന ഗതാഗതത്തിനുമുള്ള നിരോധനം പിന്‍വലിച്ചു

  • By Lekhaka
Google Oneindia Malayalam News

ഇടുക്കി: ഇടുക്കിയില്‍ നിലനിന്നിരുന്ന ഗതാഗത നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ഇതോടെ ഇടുക്കിയുടെ വിനോതസഞ്ചാര മേഖലകളും ഭാഗീകമായി ഉണര്‍ന്നു തുടങ്ങി.ജില്ലയിലെ മലോയരമേഖലയിലേക്കുള്ള വിനോദ സഞ്ചാരത്തിനും ചരക്ക് വാഹന ഗതാഗതത്തിനും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചതായി ജില്ലാകളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായി കെ.ജീവന്‍ബാബു അറിയിച്ചത്.

oldmunnar-1

പ്രളയകെടുതിയില്‍ വിവിധ ഇടങ്ങളില്‍ റോഡുകള്‍ തകര്‍ന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതകള്‍ നിലനിന്നിരുന്നതിനാലുമായിരുന്നു ഗതാഗതം പൂര്‍ണമായി നിരോധിച്ചിരുന്നത്. ഗതാഗതം പുനസ്ഥാപിച്ചതോടെ വിവിധ ഇടങ്ങളിലേക്ക് ആളുകള്‍ കൂടുതലായി എത്തി തുടങ്ങി. പ്രളയത്തില്‍ മുങ്ങിയ മൂന്നാറും സജ്ജീവമായി തുടങ്ങുകയാണ് അതേ സമയം നീലക്കുറിഞ്ഞികള്‍ പലയിടങ്ങളിലും പൂത്തിരുന്നെങ്കിലും പലതും ചീഞ്ഞു തുടങ്ങിയ അവസ്ഥയാണ്.

munnar11-

വരും ദിവസങ്ങളില്‍ മഴയില്ലാതിരുന്നാല്‍ കൂടുതല്‍ മേഖലകളില്‍ കുറിഞ്ഞി പൂക്കും. ഇത്തരത്തില്‍ കുറിഞ്ഞി ഉദ്യോനങ്ങള്‍ സജ്ജീവമാകുന്നതോടെ കൂടതല്‍ സഞ്ചാരികളും വന്നു തുടങ്ങും ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖലകളുടെയെല്ലാം അവസ്ഥ ഇതുതന്നെയാണ്. മിക്ക ഇടങ്ങളും പുനര്‍നിര്‍മ്മാണത്തിന്റെ പാതയിലാണ്.

Idukki
English summary
idukki local news about ban removes for goods and tourism. in munnar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X