ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടിമാലിയിലെ ആദിവാസി മേഖലകളില്‍ ദുരിതാശ്വാസ കിറ്റുകള്‍ എത്തിച്ച് ബാംഗ്ലൂരിലെ മലയാളി കൂട്ടായ്മ

  • By Desk
Google Oneindia Malayalam News

അടിമാലി: അടിമാലിയിലെ വിവിധ ആദിവാസി കുടികളില്‍ ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്ത് ബാംഗ്ലൂകരിലെ മലയാളി കൂട്ടായ്മ. ബാഗ്ലൂരിലെ രാജരാജേശ്വരി നഗര്‍ മലയാളി സംഗമത്തിന്റെ നേതൃത്വത്തിലാണ് അടിമാലി മേഖലയില്‍ കിറ്റുകള്‍ വിതരണം ചെയ്തത്. തിരഞ്ഞെടുത്ത 350 കുടംബങ്ങളില്‍ വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും അരിയും അടങ്ങിയ കിറ്റുകള്‍ സംഘം വിതരണം ചെയ്തു.

മന്നക്കാല,മുക്കാല്‍ഏക്കര്‍, വില്ലുംപടി മേഖലകളില്‍ മര്‍ച്ചന്‍യൂത്ത് വിങ്ങ്, ജെ സി ഐ എന്നീ സംഘടങ്ങളുടെയും സഹകരണത്തോടെയാണ് കിറ്റുകള്‍ വിതരണം ചെയ്തത്. പ്രളയകെടുതിയില്‍ നിന്ന് ജനങ്ങളെ കൈപിടിച്ചുയര്‍ത്തുന്നതിനുള്ള സഹായസഹകരങ്ങള്‍ വിവിധ ഇടങ്ങളില്‍ നടത്തിവരുന്നതിന്റെഭാഗമായാണ് അടിമാലിയില്‍ എത്തിയതെന്ന് മലയാളി സംഗമത്തിന്റെ ഭാരവാഹി ജിജോ പറഞ്ഞു.

adimaali-1

ദുരിതബാധിത മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപരകരണങ്ങള്‍ വിതരണചെയ്യുക,ചികിത്സധനസഹായം നല്‍കുക തുടങ്ങിയ സന്നദ്ധ പ്രവര്‍ത്തനങ്ങളും ഈ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.300 പേരുള്ള സംഘടനയുടെ പ്രതിനിധികളായി ജിജോ, രാകേഷ്,രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അടിമാലിയില്‍ എത്തിയത്.

Idukki
English summary
idukki local news about bangalore malayalee team serves food items.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X