Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കി ചെറുതോണി ഡാമിന്റെ അഞ്ചു ഷട്ടറുകളും തുറന്നു: സെക്കന്റില്‍ ആറ് ലക്ഷം ലിറ്റര്‍ വെള്ളം

ഇടുക്കി: ചെറുതോണി ഡാമിന്റെ അഞ്ചാം ഷട്ടറും തുറന്നു. ഇതോടെ സെക്കന്റില്‍ ആറ് ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകിയെത്തുന്നത്.. ഡാമിലെ ജലനിരപ്പ് അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിലാണ് ഒരു ഷട്ടര്‍ കൂടി തുറന്ന് ജലനിരപ്പ് കുറക്കാന്‍ കെ എസ് ഇ ബി ശ്രമിക്കുന്നത്. നിലവില്‍ ഡാമിലെ ജലനിരപ്പ് 2,401. 60 അടിയാണ്. 2,403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.

idukkidamshutter-

ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതും നീരൊഴുക്ക് വര്‍ധിക്കുന്നതും കണക്കിലെടുത്താണ് ഒരു ഷട്ടര്‍ കൂടി തുറന്ന് കൂടുതല്‍ വെള്ളം ഒഴുക്കിക്കളയാന്‍ തീരുമാനിച്ചത്.5 ഷട്ടറുകള്‍ തുറന്നതോടെ ചെറുതോണി പ്രദേശത്തും പെരിയാറിന്റെ ഇരുകരകളിലും 100മീറ്റര്‍ പരിധിയിലുള്ള താമസക്കാര്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്ന് വിടുന്നതോടെ ഇടമലയാര്‍ ഡാമിന്റെ ഷട്ടര്‍ താഴ്ത്തി വെള്ളത്തിന്റെ അളവ് നിയന്ത്രിക്കാന്‍ തീരുമാനമുണ്ട്. ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഒഴുക്കിക്കളയുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കുമെന്ന് വൈദ്യുതിമന്ത്രി എംഎം മണി പറഞ്ഞു. ജാഗ്രത വേണമെന്നും എന്നാല്‍ ആശങ്കയുടെ യാതൊരു ആവശ്യവും ഇല്ലെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+