ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നാറില്‍ ശുചീകരണയജ്ഞം: വിനോദസഞ്ചാരമേഖലകളില്‍ പുതിയമാറ്റം അനിവാര്യം! മാട്ടുപ്പെട്ടിയില്‍ ശുചീകരണം!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: തെക്കിന്റെ കാശ്മീരായ മൂന്നാറിന് പുതിയ രൂപമാറ്റമൊരുക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. ഗാന്ധിജയന്തി ദിനന്തോടനുബന്ധിച്ച് മൂന്നാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയപ്പോള്‍ വിനോദസഞ്ചാര മേഖലകള്‍ക്ക് അത് പുതിയ മുഖങ്ങളാണ് നല്‍കിയത്. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, അംഗണവാടി ജീവനക്കാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് മൂന്നാറിന്റെ വിനോദ സഞ്ചാര മേഖലകളായ മാട്ടുപ്പെട്ടി, കുണ്ടള അണക്കെട്ട്, ഫ്ളവര്‍ ഗാര്‍ഡന്‍ എന്നിവടങ്ങളില്‍ ശുചീകരണം നടന്നത്.

mattuppettycleaning-1

വിനോദസഞ്ചാരമേഖലകളില്‍ അടിഞ്ഞുകൂടിയിട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ജൈവമാലിന്യങ്ങള്‍ എന്നിവ പ്രത്യേകമായി തരംതിരിച്ച് ശേഖരിച്ചു. പഞ്ചായത്തിനു കീഴിലെ കുട്ടിയാവാളിയില്‍ മാലിന്യ നിക്ഷേപത്തിനായി കണ്ടെത്തിയിട്ടുള്ള പ്രദേശത്ത് വിവിധ ഇടങ്ങളില്‍ നിന്ന് ശേഖരിച്ച മാലിന്യങ്ങള്‍ താല്‍ക്കാലികമായി സൂക്ഷിക്കാനും തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാലിന്യ സംസ്‌ക്കരണത്തിനുള്ള നടപടികള്‍ സ്വീകരിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോവിന്ദ സ്വാമി പറഞ്ഞു. വിനോദസഞ്ചാരത്തിനായി ജില്ലയിലേക്ക് എത്തുന്നവര്‍ക്ക് ശുചിത്വപൂര്‍വ്വമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് മൂന്നാറിലെ വിനോദസഞ്ചാര ഇടങ്ങളില്‍ ഇന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. നീലക്കുറിഞ്ഞി സീസണ്‍കൂടിയായതോടെ കൂടുതല്‍ കരുതലോടെയുള്ള പ്രവര്‍ത്തനങ്ങളാണ് മൂന്നാറില്‍ നടന്നു വരുന്നത്.

Idukki
English summary
idukki local news about cleaning and tourism sector after flood.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X