ചെങ്കുളം അണക്കെട്ടില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം!
അടിമാലി: ചെങ്കുളം അണക്കെട്ടില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആത്മഹത്യയാകാം എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ് രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് സംശയാസ്പദമായ സാഹചര്യത്തില്‍ അണക്കെട്ടിന്റെ പരിസരത്തു നിന്നും ആളില്ലാത്ത ഓട്ടോറിക്ഷയും ചെരുപ്പുകളും കിടക്കുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. സംശയം തോന്നിയ പ്രദേശവാസികള്‍ യുവാവ് വെള്ളത്തില്‍ അകപ്പെട്ടിട്ടുണ്ടെന്നുള്ള വിവരം പോലീസിനെയറിയിക്കുകയായിരുന്നു.

പോലീസും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലില്‍ അണക്കെട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഇന്ന് ഉച്ചയോടെയാണ് യുവാന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി.












Click it and Unblock the Notifications