Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കി ദുരിതാശ്വാസ ക്യാമ്പുകളിൽ 2821 പേർ: ആഗസ്റ്റ് എട്ട് മുതല്‍ 24 വരെ 933 വീടുകള്‍ തകര്‍ന്നു!

തൊടുപുഴ: ജില്ലയില്‍ അഞ്ച് താലൂക്കുകളിലെ 35 ക്യാമ്പുകളിലായി കഴിയുന്നത് 2821 പേര്‍. ദേവികുളം താലൂക്കിലെ നാല് ക്യാമ്പുകളില്‍ 77 കുടുംബങ്ങളിലെ 230 പേരും പീരുമേട് താലൂക്കില്‍ മൂന്ന് ക്യാമ്പുകളിലെ 69 കുടുംബങ്ങളിലായി 211 പേരും തൊടുപുഴ താലൂക്കിലെ മൂന്ന് ക്യാമ്പുകളില്‍ 20 കുടുംബങ്ങളിലെ 59 പേരും ഉടുമ്പന്‍ചോല താലൂക്കിലെ മൂന്നു ക്യാമ്പുകളില്‍ 24 കുടുംബങ്ങളിലെ 117 പേരും ഇടുക്കി താലൂക്കിലെ 22 ക്യാമ്പുകളിലായി 719 കുടുംബങ്ങളിലെ 2204 പേരുമാണ് വെള്ളിയാഴ്ച വൈകിട്ടു വരെ ഉള്ളത്. ആകെയുള്ള 2821 കാ പേരില്‍ 1089 പേര്‍ പുരുഷന്‍മാരും 1117 സ്ത്രീകളും 615 കുട്ടികളും ഉണ്ട്.

reliefcampidukki

ജില്ലയില്‍ ആഗസ്റ്റ് എട്ട് മുതല്‍ 24 വരെ 933 വീടുകള്‍ പൂര്‍ണ്ണമായും 1422 വീടുകള്‍ ഭാഗികമായും മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും തകര്‍ന്നതായാണ് പ്രാഥമിക കണക്ക് . മണ്‍സൂണ്‍ ആരംഭിച്ചതുമുതല്‍ ഇതുവരെ 968 വീടുകള്‍ പൂര്‍ണ്ണമായും 2266 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. മഴക്കെടുതിയില്‍ ആകെ 11324.6 ഹെക്ടറിലെ കൃഷിനാശമുണ്ടായതായി പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നു. വൈദ്യുതി ബോര്‍ഡിന് 9810.25 കി.മി എച്ച് റ്റി ലൈനുകളും 1942.9 കി.മി എല്‍.റ്റി ലൈനുകളും 2610 പോസ്റ്റുകള്‍ക്കും നാശനഷ്ടം സംഭവിച്ചതായി പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നു.ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുനവര്‍ക്കും ക്യാമ്പില്‍ നിന്നും വീടുകളിലേക്ക് മടങ്ങിയവര്‍ക്കും മറ്റ് അര്‍ഹര്‍ക്കും ഭക്ഷ്യസാധനങ്ങളടങ്ങിയ ഓണകിറ്റുകള്‍ ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടം ക്രമീകരണം നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+