അഞ്ചുനാട് മേഖലയില്‍ ചെന്നായ ആക്രമണം ആടുകള്‍ ചത്തു കര്‍ഷകനു നഷ്ടം ഒരുലക്ഷം!!!
മൂന്നാര്‍: മറയൂര്‍ അഞ്ചുനാട് മേഖലകളില്‍ ചെന്നായയുടെ ആക്രമണം രൂക്ഷം. ജനവാസമേഖലകള്‍ കേന്ദ്രീകരിച്ച് ഒരു ഇടവേളക്കു ശേഷം ചെന്നായ ഇറങ്ങുന്നത് പതിവായതോടെ ആശങ്കയോടെയാണ് പ്രദേശവാസികള്‍ കഴിഞ്ഞുകൂടുന്നത്. വളര്‍ത്തു മൃഗങ്ങള്‍ക്കുനേരെയുള്ള ആക്രമമാണ് ഈ മേഖലയിലെ കര്‍ഷകരെ ഏറെ ബുദ്ധിമുട്ടിക്കുന്നത്. കഴിഞ്ഞ ദിവസം ചെന്നായയുടെ ആക്രമണത്തില്‍ പുത്തൂര്‍ സ്വദേശി മണികണ്ഠന്റെ അഞ്ച് ആടുകളെയാണ് ചെന്നായകൂട്ടം പിടികൂടിയത്.
കൂട്ടമായി എത്തിയ ചെന്നായ്കള്‍ നിമിഷനേരംകൊണ്ടാണ് ആടുകളെ കൊന്നു തിന്നത്. പതിനഞ്ചോളം ചെന്നായ്ക്കള്‍ ആട്ടിന്‍കൂട്ടത്തെ ആക്രമിച്ചതായും വലിച്ചിവച്ചുകൊണ്ടുപോയി തിന്നതായും ഇദ്ദേഹം പറയുന്നു. കാലങ്ങളായി ആടുകൃഷിയിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന വ്യക്തിയാണ് മണികണ്ഠന്. ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് തനിക്കുണ്ടായിരിക്കുന്നതെന്നും മണികണ്ഠന് പറഞ്ഞു.മുമ്പും ഇതിനു സമാനമായ ചെന്നായ ആക്രമണം മേഖലയില്‍ ഉണ്ടായിട്ടുണ്ട്.

അന്നൊന്നുംതന്നെ ഇത്ര വലിയൊരു നഷ്ടം കര്‍ഷകര്‍ക്കാര്‍ക്കും സംഭവിച്ചിരുന്നില്ല. ഈ വര്‍ഷംതന്നെ മേഖലയില്‍ മൂന്നിലധികം പ്രാവശ്യം ചെന്നായയുടെ ആക്രമണത്തില്‍ വിവിധ കര്‍ഷകരുടെ വളര്‍ത്തു മൃഗങ്ങളുടെ ജീവന് നഷ്ടപ്പെട്ടിട്ടുണ്ട്. വനം വകുപ്പില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും നഷ്ടപരിഹാരതുക ലഭിക്കുന്നതിനുള്ള സാധ്യതകള്‍ ഈ കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഏറെ അകലയാണ്. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഈ നാടുതന്നെ ഉപേക്ഷിക്കേണ്ട ഗതികേടിലാണ് ഇവിടുത്തെ കര്‍ഷകര്‍ ജീവിതം തള്ളി നീക്കുന്നത്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications