ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഞ്ചുനാട് മേഖലയില്‍ ചെന്നായ ആക്രമണം ആടുകള്‍ ചത്തു കര്‍ഷകനു നഷ്ടം ഒരുലക്ഷം!!!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: മറയൂര്‍ അഞ്ചുനാട് മേഖലകളില്‍ ചെന്നായയുടെ ആക്രമണം രൂക്ഷം. ജനവാസമേഖലകള്‍ കേന്ദ്രീകരിച്ച് ഒരു ഇടവേളക്കു ശേഷം ചെന്നായ ഇറങ്ങുന്നത് പതിവായതോടെ ആശങ്കയോടെയാണ് പ്രദേശവാസികള്‍ കഴിഞ്ഞുകൂടുന്നത്. വളര്‍ത്തു മൃഗങ്ങള്‍ക്കുനേരെയുള്ള ആക്രമമാണ് ഈ മേഖലയിലെ കര്‍ഷകരെ ഏറെ ബുദ്ധിമുട്ടിക്കുന്നത്. കഴിഞ്ഞ ദിവസം ചെന്നായയുടെ ആക്രമണത്തില്‍ പുത്തൂര്‍ സ്വദേശി മണികണ്ഠന്റെ അഞ്ച് ആടുകളെയാണ് ചെന്നായകൂട്ടം പിടികൂടിയത്.

കൂട്ടമായി എത്തിയ ചെന്നായ്കള്‍ നിമിഷനേരംകൊണ്ടാണ് ആടുകളെ കൊന്നു തിന്നത്. പതിനഞ്ചോളം ചെന്നായ്ക്കള്‍ ആട്ടിന്‍കൂട്ടത്തെ ആക്രമിച്ചതായും വലിച്ചിവച്ചുകൊണ്ടുപോയി തിന്നതായും ഇദ്ദേഹം പറയുന്നു. കാലങ്ങളായി ആടുകൃഷിയിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന വ്യക്തിയാണ് മണികണ്ഠന്‍. ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് തനിക്കുണ്ടായിരിക്കുന്നതെന്നും മണികണ്ഠന്‍ പറഞ്ഞു.മുമ്പും ഇതിനു സമാനമായ ചെന്നായ ആക്രമണം മേഖലയില്‍ ഉണ്ടായിട്ടുണ്ട്.

wolfattack-1

അന്നൊന്നുംതന്നെ ഇത്ര വലിയൊരു നഷ്ടം കര്‍ഷകര്‍ക്കാര്‍ക്കും സംഭവിച്ചിരുന്നില്ല. ഈ വര്‍ഷംതന്നെ മേഖലയില്‍ മൂന്നിലധികം പ്രാവശ്യം ചെന്നായയുടെ ആക്രമണത്തില്‍ വിവിധ കര്‍ഷകരുടെ വളര്‍ത്തു മൃഗങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വനം വകുപ്പില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും നഷ്ടപരിഹാരതുക ലഭിക്കുന്നതിനുള്ള സാധ്യതകള്‍ ഈ കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഏറെ അകലയാണ്. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഈ നാടുതന്നെ ഉപേക്ഷിക്കേണ്ട ഗതികേടിലാണ് ഇവിടുത്തെ കര്‍ഷകര്‍ ജീവിതം തള്ളി നീക്കുന്നത്.

Idukki
English summary
idukki local news about goats killed in animal attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X