ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ മഴക്കെടുതിയില്‍ മൂന്ന് മരണം: ജില്ലയില്‍ ജാഗ്രത നിര്‍ദ്ദേശം, ഇടമലയാര്‍ ഡാം തുറന്നു!!

  • By Desk
Google Oneindia Malayalam News

തൊടുപുഴം: ഇടുക്കിയില്‍ കഴിഞ്ഞ രാത്രിയുണ്ടായ ശക്തമായ മഴയില്‍ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും അകപ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. പലയിടങ്ങളിലായി കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ് . പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടി രണ്ടുപേരും അടിമാലി എട്ടുമുറിയില്‍ വീടിനു പുറത്തേക്ക് മണ്ണിടിഞ്ഞ് ഒരാളുമാണ് മരിച്ചത്. പെരിയാര്‍വാലിയില്‍ കുട്ടത്തുകുന്നേല്‍ അഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അടിമാലി കൂമ്പന്‍പാറയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ പുത്തന്‍ കുന്നേല്‍ ഹസ്സന്റെ ഭാര്യ ഫാത്തിമയാണ് മരിച്ചത്് മണ്ണിനടിയില്‍ അകപ്പെട്ട മൂന്നുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ വിവിധ ഇടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

idukkilandsliding-1

മണ്ണിടിച്ചലുള്ള ഭാഗങ്ങളില്‍ കൂട്ടമായി നില്‍ക്കാതിരിക്കുക, ഉരുള്‍പൊട്ടല്‍ മേഖലയില്‍ കൂട്ടമായി നില്‍ക്കാതിരിക്കുക, മൂന്നാറിലേക്കടക്കം പോകുന്ന സഞ്ചാരികള്‍ ജാഗ്രത പാലിക്കുക, രാത്രിക്കാലങ്ങളില്‍ വാഹനമോടിക്കുന്നവര്‍ പരമാവധി യാത്ര കുറക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണുള്ളത്.അണക്കെട്ടുകളിലേക്കുള്ള ജലനിരപ്പും ക്രമീതീതമായി ഉയരുകയാണ് ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് പുലര്‍ച്ചയോടെ തുറന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കൂടുന്ന സാഹചര്യത്തില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചേക്കും.നിലവില്‍ മഴക്ക് അല്‍പം ശമനമുണ്ട്.

Idukki
English summary
Idukki Local News about idamalayar dam and monsoon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X