ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ട്രയല്‍ റണ്‍ ഇന്നറിയാം. മന്ത്രി എം എം മണി ഇന്ന് ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കും.

  • By Desk
Google Oneindia Malayalam News

ചെറുതോണി: ഇടുക്കി അണക്കെട്ട് തുറക്കുന്നതിനു മുമ്പുള്ള സ്ഥതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് വൈദ്യുതി മന്ത്രി എം എം മണി അണക്കെട്ടില്‍ സന്ദര്‍ശനം നടത്തും. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് വലിയ രീതയില്‍ ഉയരാത്തതിനാല്‍ ഡാം തുറക്കുന്നത് വൈകിയേക്കും. നിലവില്‍ 2396.12 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.

പരമാവധി സംഭരണ ശേഷി 2403 അടിയായയിതിനാല്‍ 2400 അടയില്‍ വെള്ളം തുറന്നു വിടാനാണ് സാധ്യത. നേരത്തെ 2397 അടിയില്‍ ട്രയല്‍റണ്‍ നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും 2399 അടിവരെ ജലനിരപ്പ് നിലനിര്‍ത്താനും സാധ്യത നിലനില്‍ക്കുന്നു. ഇന്ന് മന്ത്രിയുടെ സന്ദര്‍ശനത്തിനുശേഷം ചേരുന്ന വിലയിരുത്തല്‍ യോഗത്തില്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വന്നേക്കും.

idukkidam-

നിലവിലെ ജലനിരപ്പില്‍ ആശങ്കപെടാനില്ലെന്നും കഴിഞ്ഞ ദിവസം മന്ത്രി വ്യക്തമാക്കിയിരുന്നു.നിലവില്‍ അണക്കെട്ട് തുറുന്നു വിടേണ്ട സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെല്ലാം ജില്ലാഭരണകൂടം പൂര്‍ത്തിയാക്കി കഴിഞ്ഞു. വൃഷ്ടി പ്രദേശത്ത് സമീപ ദിവസങ്ങളില്‍ മഴകുറഞ്ഞതിനാലും മൂലമറ്റം പവര്‍ഹൗസില്‍ വൈദ്യുതി ഉത്പാദനം നടക്കുന്നതിനാലും വലിയ രീതയില്‍ ഈ ദിവസങ്ങളില്‍ ജലനിരപ്പ് ഉയരില്ലെന്നാണ് കെ എസ് ഇ ബിയുടെയും കണക്കുകൂട്ടല്‍ .

Idukki
English summary
Idukki Local News about idukki dam shutter opening.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X