ഇടുക്കി ജലസംഭരണിക്ക് പൂട്ടുവീണു: ചെറുതോണിയുടെ അവസാന ഷട്ടറും അടച്ചു, നീക്കം 26 വര്‍ഷത്തിന് ശേഷം!
Recommended Video

ചെറുതോണി: ആഗസ്റ്റ് ഒന്‍പതിന് തുറന്ന ചെറുതോണി അണക്കെട്ടിന്റെ അവസാന ഷട്ടറും വെള്ളിയാഴ്ച അടച്ചതോടെ ചെറുതോണി പുഴയിലേക്കുള്ള ജലനിരപ്പ് കുറഞ്ഞു. ഒരുമാസത്തിനു രണ്ടു ദിവസംകൂടി ശേഷിക്കെയാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ അടക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. നിലവില്‍ 2391 അടിയാണ് ജലനിരപ്പ്. ആഗസ്റ്റ് 9ന് ഉച്ചക്ക് 12.30ന് ഡാമിന്റെ നടുവിലെ ഒരു ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തിക്കൊണ്ടാണ് 26 വര്‍ഷങ്ങള്‍ക്കുശേഷം ചെറുതോണി അണക്കെട്ട് തുറന്നത്. നാലു മണിക്കൂര്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുറക്കാനാണ്
നിശ്ചയിച്ചിരുന്നതെങ്കിലും കനത്ത മഴയും നീരൊഴുക്കും കാലാവസ്ഥാ മുന്നറിയിപ്പുകളും കണക്കിലെടുത്ത് ഒരു ഷട്ടറിലൂടെ വെള്ളം തുറന്നുവിടുന്നത് പിറ്റേന്ന് രാവിലെ വരെ തുടരുകയായിരുന്നു. ഒന്‍പതിന് രാവിലെ ഏഴ് മണിമുതല്‍ 100 ക്യുമെക്സായി വര്‍ദ്ധിപ്പിച്ചു.

അന്നുതന്നെ രാവിലെ 11.30ന് 300 ക്യുമെക്സായി വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന 10 -ാം തിയതിമുതല്‍ 15 വരെ 750 ക്യുമെക്‌സ് വരെ വെള്ളം തുറന്നു വിടുകയായിരുന്നു. വീണ്ടും മഴ ശക്തമാകുമെന്ന കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് 15 ന് ഉച്ചക്ക്ഒരുമണിയോടെ 1000 ക്യുമെക്സായും രണ്ട് മണിയോടെ 1200 ആയും മൂന്നുമണിയോടെ 1300 ക്യുമെക്സായും വൈകിട്ട് നാലുമണിയോടെ 1400 ക്യുമെക്സായും അഞ്ച്
മണിയോടെ 1500 ക്യുമെക്സായും വര്‍ദ്ധിപ്പിച്ചു. 17 ന് രാവിലെ 11.35 മുതല്‍ 12.10 വരെ 1600 ക്യുമെക്സായി വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചു. മഴകുറഞ്ഞിരുന്നെങ്കിലും 2400 അടിക്കു മുകളിലായിരുന്ന ജലനിരപ്പ ക്രമാതീതമായ കുറച്ചു കൊണ്ടുവന്നാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ പൂര്‍ണമായും അടച്ചത്.












Click it and Unblock the Notifications