ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു: പത്തു ദിവസത്തിനകം ഡാം തുറന്നേക്കും, തയ്യാറെടുപ്പുകള്‍!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു | Oneindia Malayalam

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പത്തുദിവസത്തിനുള്ളില്‍ ഡാം തുറക്കേണ്ടിവരും 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഡാം തുറക്കേണ്ട സാഹചര്യം വരുന്നതെന്നതും ശ്രദ്ധേയമാണ്.മഴയും നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി ബോര്‍ഡ് അണക്കെട്ട് തുറക്കുന്നതിനുള്ള തയാറെടുപ്പു തുടങ്ങി. ജലനിരപ്പ് 2400 അടിയിലെത്തിയാല്‍ ഡാം തുറക്കണം.

നിലവില്‍ ജലനിരപ്പ് 2388 അടിയിലെത്തി. 12 അടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കാതെ നിര്‍വാഹമില്ല. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 1981, 1992 വര്‍ഷങ്ങളിലാണ് മുമ്പ് ഇടുക്കി ഡാം തുറന്നത്.ജലനിരപ്പ് 2395 അടിയില്‍ എത്തിയാല്‍ അണക്കെട്ട് തുറക്കുന്നതിനുള്ള ഒരുക്കവും 2398 അടിയിലെത്തിയാല്‍ അടിയന്തര തയാറെടുപ്പും തുടങ്ങും.

idukkidam

ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതൊണിയുടെ ഷട്ടറുകളാണ് ഉയര്‍ത്തുക.ഡാം സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ കഴിഞ്ഞ ദിവസം വിലയിരുത്തി. ഇടുക്കിക്കൊപ്പം പമ്പ, കക്കി, ഇടമലയാര്‍ ഡാമുകളും തുറക്കേണ്ടി വരും. പൊന്മുടി, നേര്യമംഗലം, ലോവര്‍പെരിയാര്‍, പെരിങ്ങല്‍ക്കുത്ത,കല്ലാര്‍കുട്ടി,മലങ്കര ഡാമുകള്‍ഇപ്പോള്‍ തുറന്നു വിട്ടിരിക്കുകയാണ്.

Idukki
English summary
Idukki Local News about idukki dam may opens.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X