ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജലനിരപ്പ് ഉയര്‍ന്നാല്‍ ഇടുക്കി ഡാം ഘട്ടംഘട്ടമായി തുറക്കും: മന്ത്രി എം എം മണി

  • By Desk
Google Oneindia Malayalam News

ചെറുതോണി: ഇടുക്കി ഡാമില്‍ വെള്ളം 2400 അടിയില്‍ എത്തുന്നതിനുമുമ്പുതന്നെ ആവശ്യമെങ്കില്‍ തുറന്നുവിടുമെന്നും അതിനുള്ള എല്ലാ ക്രമീകരണങ്ങളും തയ്യാറായിട്ടുണ്ടെന്നും വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. കളക്ട്രേറ്റില്‍ ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചേര്‍ന്ന അടിയന്തിര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം തുറന്നുവിടുന്നത് ഒഴിവാക്കാന്‍ ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് അല്‍പ്പാല്‍പ്പമായി തുറന്നുവിടുന്നതാണ് പ്രായോഗികമെന്നും അതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡാം തുറക്കും മുമ്പ് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കുകയും മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്യും. ഷട്ടറുകള്‍ ആദ്യമായി തുറക്കേണ്ടിവന്നാല്‍ രാത്രിയില്‍ തുറക്കാതെ അത് പകല്‍സമയത്തുതന്നെ ആക്കുമെന്നും മന്ത്രി പറഞ്ഞു. ഡാം തുറന്നുവിടുന്നതുസംബന്ധിച്ച് ആര്‍ക്കും ആശങ്കവേണ്ടെന്നും എല്ലാ മുന്‍കരുതല്‍ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എത്ര വീടുകളെ ബാധിക്കുമെന്നത് സംബന്ധിച്ച വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഫീല്‍ഡ് സര്‍വേ നടത്തി വിലയിരുത്തിവരികയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

idukki-

അടിയന്തിര സാഹചര്യം നേരിടാന്‍ എല്ലാ വകുപ്പുകളും ജനപ്രതിനിധികളും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും പൊതുജന, മാധ്യമ സഹകരണം ഉണ്ടാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഡാം അടിയന്തിര സാഹചര്യത്തില്‍ തുറക്കേണ്ടിവന്നാല്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും തുറന്നുവിടുന്ന വെള്ളം ഉണ്ടാക്കുന്ന ആഘാതം ഇല്ലാതാക്കാന്‍ നടപടികള്‍ തുടങ്ങിയെന്നും ജില്ലാ കളക്ടര്‍ കെ.ജീവന്‍ ബാബു പറഞ്ഞു.

2400 അടിവരെ ജലനിരപ്പ് ഉയരാന്‍ കാക്കാതെ 2397 ലും 2398ലും എത്തുമ്പോള്‍ നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടുന്ന സാധ്യതകളാണ് പരിഗണിക്കുന്നത്. അപായ സൈറണ്‍ മുഴക്കി 15 മിനിറ്റിന് ശേഷമേ ഡാം തുറക്കുകയുള്ളൂ. ജീപ്പില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തും. വെള്ളം തുറന്നുവിടുന്ന സമയത്ത് ആളുകള്‍ പുഴയില്‍ പോകുന്നത് ഒഴിവാക്കും. സെല്‍ഫി എടുക്കാനും വീഡിയോ എടുക്കാനും ആളുകള്‍ തടിച്ചുകൂടുന്നത് നിരുല്‍സാഹപ്പെടുത്തും. ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം നടത്തും. ഇതിനുമുമ്പ് ഡാം തുറന്നത് വെള്ളം 2401 ല്‍ എത്തിയപ്പോഴാണെന്നും അന്ന് അഞ്ച് ഗേറ്റുകളും അരമീറ്റര്‍ ഉയര്‍ത്തിയാണ് വെള്ളം പുറത്തേക്ക് വിട്ടത് എന്നും കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

Idukki
English summary
Idukki Local News about idukki dam shutter opening.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X