കമ്പകക്കാനം കൂട്ടക്കൊല: മന്ത്രവാദത്തിന്റെ ചുരുളഴിയുന്നു... കേസിലെ നിര്‍ണായക അറസ്റ്റ് തിങ്കളാഴ്ച
തൊടുപുഴ: കമ്പക്കാനം കൂട്ടക്കൊലപാതകത്തിന്റെ ചുരുളഴിയുന്നു. കേസിലെ മന്ത്രവാദത്തിന്റെ പങ്കും തിങ്കളാഴ്ചയോടെ പുറംലോകം അറിയും. കേസില്‍ നിര്‍ണായക അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. നിലവില്‍ കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഇടുക്കി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അടിമാലി സ്വദേശി അനീഷ് തൊടുപുഴ സ്വദേശി ലിബീഷ് എന്നിവരുടെ അറസ്റ്റാകും ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തുക. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇന്ന് ഉച്ചയോടെ പത്രസമ്മേളനത്തില്‍ കൊലപാതക കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കും.

മരിച്ച കൃഷ്ണന്റെ മന്ത്രവാദ ചടങ്ങുകളില്‍ സഹായിയി പ്രവര്‍ത്തിച്ചിരുന്ന ആളാണ് കസ്റ്റഡിയിലുള്ള അനീഷ്. മന്ത്രവാദ ചടങ്ങുകള്‍ നടത്തി വലിയ രീതിയില്‍ പണം സമ്പാദിച്ചിരുന്ന കൃഷ്ണനെ കൊലപെടുത്തി പണവും സ്വത്തുംതട്ടിയെടുക്കുകയെന്നതായിരുന്നു കൊലപാതത്തിനുള്ള പ്രേരണയെന്നാണ് സൂചന.ഞായറാഴ്ച രാത്രി കൃഷ്ണന്റെ വീട്ടിലെത്തിയ ഇരുവരും കൃഷ്ണനെ തലക്കടിച്ച് വീഴ്ത്തുകയും പിന്നീട് ഉറങ്ങി കിടന്ന കുടുംബാഗംങ്ങളെ കൊലപെടുത്തുകയായിരുന്നു. പിന്നീട് പിറ്റേദിവസം ഇരുവരും വീണ്ടും വണ്ണപ്പുറത്തെ വീട്ടിലെത്തുകയും ആര്‍ക്കും ജീവനില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം കുഴിച്ചു മൂടുകയുമായിരുന്നു. സംഭവം നടന്ന ദിവസങ്ങള്‍ക്കം തന്നെ കേസിലെ നിര്‍ണ്ണായക വിവരങ്ങളാണ് ഇതോടെ പുറംലോകമറിയുന്നത്.












Click it and Unblock the Notifications