ഭൂതത്താന്‍കെട്ടില്‍ നിന്നും രാജവെമ്പാലയെ പിടികൂടി: കാലാവസ്ഥ മാറ്റം വിഷപാമ്പുകള്‍ ജനവാസമേഖലകളില്‍!
തൊടുപുഴ: ഭൂതത്താന്‍കെട്ട് അണകെട്ടിന് സമീപത്തു നിന്നും രാജവെമ്പാലയെ പിടികൂടി. ജനവാസ കേന്ദ്രത്തിലിറങ്ങിയ രാജവെമ്പാലയെ പാമ്പുപിടുത്തക്കാരന്‍ മാര്‍ട്ടിന്‍ മേയ്ക്കമാലിയാണ് അതിസാഹസികമായി പിടികൂടിയത്. അണകെട്ടിന്റെ വൃഷ്ടി പ്രദേശത്തു നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ താഴെയായി പഴയ ഭൂതത്താന്‍കെട്ട് എന്നറിയപ്പെടുന്ന സ്ഥലത്തിന് സമീപത്തുനിന്നാണ് രാജവെമ്പാലയെ പിടികൂടിയത്.
വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച നിരവധി വീടുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇവിടം. പ്രദേശവാസികളാണ്
രാജവെമ്പാലയെ ആദ്യം കണ്ടെത്.ആളുകള്‍ കൂടിയതോടെ സമീപത്തെ ഒരു മരത്തിന്റെ വേരുകള്‍ക്കിടയിലെ പൊത്തിലേക്ക് പാമ്പ് കയറി പോകുകയായിരുന്നു.തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പില്‍ എലഫന്റ് സ്‌ക്വാഡിലെ താത്കാലിക ജീവനക്കാരനും പാമ്പുപിടുത്തക്കാരനുമായ മാര്‍ട്ടിന്‍ മേയ്ക്കമാലി സ്ഥലത്തെത്തി പാമ്പിനെ സാഹസികമായി പിടികൂടിയത്.

ഒരു മണിക്കൂറിലധികം നീണ്ടു നിന്ന പരിശ്രമത്തിനൊടുവിലാണ് പാമ്പ് മാര്‍ട്ടിന് കീഴടങ്ങിയത്. പുഴയിലേക്ക് ചെരിഞ്ഞു കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരത്തിന്റെ വേരുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന രാജവെമ്പാലയെ പിടികൂടുന്നത് അപകടകരമായ ദൗത്യമായിരുന്നു. എന്നാല്‍നാട്ടുകാരുടെ സഹായത്തോടെ 10 അടിയോളം നീളമുള്ള പെണ്‍ വര്‍ഗത്തില്‍പ്പെട്ട പാമ്പിനെ പിടികൂടുകയായിരുന്നു.തുടര്‍ന്ന് ചാക്കിലാക്കിയ പാമ്പിനെ കരിമ്പാനി വനത്തില്‍ തുറന്നു വിടുകയും ചെയ്തു. കലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് കൂടുതല്‍ പാമ്പുകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്താന്‍ സാധ്യതയുള്ളതായും മാര്‍ട്ടിന്‍ പറഞ്ഞു.ദീര്‍ഘകാലമായി മാജിക് വേദികളില്‍ സജ്ജീവ സാന്നിധ്യംകൂടിയായിരുന്നു മാര്‍ട്ടിന്‍












Click it and Unblock the Notifications