ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാത നിര്‍മ്മാണം പുനരാരംഭിച്ചു: മൂന്നാര്‍ മുതല്‍- ബോഡിമെട്ട് വരെയുള്ള ഭാഗം!

  • By Desk
Google Oneindia Malayalam News

രാജാക്കാട്: പ്രളയക്കെടുതിയില്‍ അനിശ്ചിതത്വത്തിലായിരുന്ന കൊച്ചി ധനുഷ്‌ക്കൊടി ദേശീയപാതയുടെ നിര്‍മ്മാണം വീണ്ടും പുനരാരംഭിച്ചു. മൂന്നാര്‍ മുതല്‍- ബോഡിമെട്ട് വരെയുള്ള ഭാഗമാണ് വീതികൂട്ടി നിര്‍മ്മാണം നടത്തുന്നത്. 268.2 കോടി രൂപാ ചിലവിട്ട് പന്ത്രണ്ട് മീറ്റര്‍ വീതിയിലാണ് ദേശീയപാത നിര്‍മ്മിക്കുന്നത്.

കൊച്ചി ധനുഷ്‌ക്കൊടി ദേശീയപാത 85 ലെ ഏറ്റവും അപകടക്കെണിയായ ഭാഗമാണ് മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള ഭാഗം. പലഭാത്തും കഷ്ടിച്ച് ഒരുവാഹനത്തിന് മാത്രമാണ് ഇതുവഴി കടന്നുപോകുവാന്‍ കഴിയുന്നത്. ഇടുക്കി എം പി അഡ്വ ജോയിസ് ജോര്‍ജ്ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് റോഡ് വീതി കൂട്ടി നിര്‍മ്മിക്കുന്നതിന് 268.2 കോടി രൂപാ കേന്ദ്ര സര്‍ക്കാര്‍ അനുവധിച്ചിരിക്കുന്നത്.

pooppara-

ടെന്റര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ദ്രുത ഗതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ആരംഭിച്ചിരക്കുന്നത്. ശക്തമായ മഴയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആഴ്ചകളോളം തടസ്സപ്പെട്ടിരുന്നു. നിലവില്‍ മഴ തോര്‍ന്ന് മറ്റ് പ്രതിസന്ധികള്‍ ഒളിഞ്ഞതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും പുനരാരംഭിച്ചിരിക്കുകയും ചെയ്തു. എന്നാല്‍ ശക്തമായ മഞ്ഞു വീഴ്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. ശക്തമായി മഞ്ഞിറങ്ങുന്ന സമയങ്ങളില്‍ ജോലികള്‍ നിര്‍ത്തിവയ്ക്കേണ്ട അവസ്ഥയുമുണ്ടെന്നും അധികൃതര്‍ പറയുന്നു.

Idukki
English summary
idukki local news about kochi-dhanushkodi national highway.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X