സിനിമക്കാരുടെ ഇഷ്ട ലൊക്കേഷൻ... കൊളുക്കുമലയുടെ നിറവസന്തം സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു!!! മഞ്ഞിറങ്ങുന്ന മലനിരകളുടെ വിശേഷങ്ങള്‍ ഇങ്ങനെ...
മറയൂര്‍: തമിഴ്‌നാടിന്റെ അതിര്‍ത്തി പ്രദേശം, പച്ചവിരിച്ച മലയിടുക്കുകള്‍, മഞ്ഞിറങ്ങുന്ന താഴ്‌വാരങ്ങള്‍, ഓഫ്‌റോഡ് ഡ്രൈവിംങ്ങിനുശേഷം തെയ്‌ലതോട്ടങ്ങള്‍ താണ്ടിയെത്തുന്ന സിംഹപ്പാറയും വിദൂരകാഴ്ചകളും... വിനോദ സഞ്ചാരത്തിന്റെ വേറിട്ട അനുഭൂതി സഞ്ചാരികള്‍ക്കായി പകരാന്‍ കൊളുക്കുമലയുടെ ഈ കാഴ്ചകള്‍ ധാരാളം മതിയാകും.
നീലക്കുറിഞ്ഞികള്‍ ധാരാളമായി പൂത്തതോടെ നിരവധി സഞ്ചാരികളാണ് കൊളുക്കുമലയിലേക്ക് എത്തുന്നത്. കൊളുക്കമലയെന്ന വിനോദസഞ്ചാര മേഖലയുടെ വര്‍ണക്കാഴ്ച്ചകള്‍ പുറംലോകം അറിഞ്ഞുതുടങ്ങിയിട്ട് വളരെ കുറച്ചുമാത്രമെ ആയിട്ടുള്ളു. സിനിമ പ്രേമികളുടെ ഇഷ്ട ലൊക്കേഷനുകളായി കൊളുക്കുമലമാറിയതും ഈ അടുത്തക്കാലങ്ങളിലാണ്.

ഹൈറേഞ്ചിലേക്കെത്തുന്നവര്‍ക്ക് നവ്യാനുഭവമൊരുക്കുകയാണ് കൊളുക്കുമലയെന്ന വിനോദസഞ്ചാരയിടം. ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ നിന്നും ഓഫ്‌റോഡിലൂടെ സവാരി ജീപ്പുകളിലാണ് സഞ്ചാരികള്‍ക്ക് കൊളുക്കുമലയിലേക്ക് പ്രവേശനനുമതിയുള്ളത്.വ്യത്യസ്ഥമായ ആകൃതികളില്‍ സ്ഥതിചെയ്യുന്ന പാറക്കെട്ടുകളും തമിഴ്‌നാടിന്റെ വിദൂര കാഴ്ചകളും ഒപ്പം തിരമാലകള്‍പോലെ ഓളംവെട്ടിയെത്തുന്ന മഞ്ഞും തണുത്ത കാറ്റുമാണ് ഇൗ പ്രദേശത്തെ കൂടുതല്‍ മനോഹരിയാക്കുന്നത്.
വര്‍ണനകള്‍ക്കുപ്പുറം നേരിട്ടനുഭവിക്കേണ്ട പ്രകൃതിയുടെ അനുഗ്രഹീതമായ വിസ്മയലോകമാണിവിടം. സഞ്ചാരികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍കൂടി ഇവിടെ കൂടുതലായി ഒരുക്കിയാല്‍ വരുംകാലങ്ങളില്‍ ഇടുക്കിയുടെ ടൂറിസംമാപ്പില്‍ മുന്‍നിരയില്‍ എത്തുന്ന പ്രദേശമായി കൊളുക്കുമല മാറുമെന്നത് ഉറപ്പാണ്.












Click it and Unblock the Notifications