പട്ടയവകാശങ്ങള്‍ നേടിയെടുക്കാൻ പ്രക്ഷോഭം അനിവാര്യം: കെ പി എം എസ്
അടിമാലി: ജില്ലയില്‍ കൈവശം വച്ച് അനുഭവിക്കുന്ന ഹെക്ടറുകണക്കിന് ഭൂമിയുടെ പട്ടയത്തിനായി സംഘടിത സമ്പന്ന വിഭാഗങ്ങള്‍ സമ്മര്‍ദ്ധവും, സ്വാധീനവും ചെലത്തുംമ്പോള്‍ ജനിച്ച മണ്ണില്‍ ജീവിക്കാനായി ഒരു തുണ്ട് ഭൂമിക്കായി അധികാരികള്‍ക്ക് മുന്നില്‍ പട്ടിക വിഭാഗങ്ങള്‍ പ്രക്ഷോഭം നടത്തേണ്ടത് അനിവാര്യമായി വന്നിരിക്കുകയാണെന്ന് കെപിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എസനീഷ് കുമാര്‍ പറഞ്ഞു.
കെപിഎംഎസ് ഇടുക്കി ജില്ല കൗണ്‍സില്‍ യോഗം അടിമാലി മര്‍ച്ചന്റ് അസോസിയേഷന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാട്ടക്കാലാവധി കഴിഞ്ഞ ജില്ലയിലെ ഹെക്ടറുകണക്കിന് സര്‍ക്കാര്‍ ഭൂമി ഗവണ്‍മെന്റ് പിടിച്ചെടുത്ത് ഭൂരഹിതരായ പട്ടിക വിഭാഗങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ സംവിധാനങ്ങളുടെ പാളിച്ചയാണ് ജില്ലയിലെ കുടിയേറ്റ കര്‍ഷകരായ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഇതുവരെയും പട്ടയം ലഭിക്കാത്തതെന്ന് കെ പി എം എംസ് ജില്ലാ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. നിരവധി പ്രവര്‍ത്തകര്‍ അടിമാലിയില്‍ നടന്ന ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications