ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുറിഞ്ഞി ചെടികള്‍ നശിപ്പിക്കുന്നതായി പരാതി..., പിഴുതെടുക്കുന്ന കുറിഞ്ഞി ചെടികള്‍ വില്‍പ്പന നടത്തുന്നു. കച്ചവടം നടക്കുന്നത് ടോപ്പ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച്!!!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: സംസ്ഥാനത്ത് നീലക്കുറിഞ്ഞി സംരക്ഷണത്തിന് വനംവകുപ്പ് വലിയ രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ഏര്‍പ്പെടുത്തുമ്പോഴും തമിഴ്നാടിന്റെ ഭാഗമായ ടോപ്സ്റ്റേഷനില്‍ കുറുഞ്ഞിപ്പൂക്കള്‍ വ്യാപകമായി നശിപ്പിക്കുന്നതായി പരാതി.ടോപ്പ് സ്റ്റേഷനില്‍ സ്ഥാപിച്ചിരിക്കുന്ന വഴിയോരക്കച്ചവടക്കാരാണ് നീലക്കുറുഞ്ഞികള്‍ വ്യാപകമായി ഒടിച്ചെടുത്ത് നശിപ്പിക്കുന്നതെന്നാണ് ആരോപണ്. കച്ചവട ലാഭം മുന്‍നിര്‍ത്തിയാണ് കുറിഞ്ഞി ചെടികള്‍ നശിപ്പിക്കുന്നത്.

<strong>തെരുവില്‍ നാമം ജപിക്കുന്നതല്ല മതം, ബ്രാഹ്മണര്‍ക്ക് ബ്രാഹ്മണ്യംകൊണ്ട് ഗുണമുണ്ടായില്ല.. ചിന്തിക്കാനുള്ള കഴിവിലൂടെ നാം നേടിയെടുക്കുന്ന സംസ്‌കാരമാണ് ഏറ്റവും വലുതെന്ന് ഡോ. അനില്‍ ചേലേമ്പ്ര</strong>തെരുവില്‍ നാമം ജപിക്കുന്നതല്ല മതം, ബ്രാഹ്മണര്‍ക്ക് ബ്രാഹ്മണ്യംകൊണ്ട് ഗുണമുണ്ടായില്ല.. ചിന്തിക്കാനുള്ള കഴിവിലൂടെ നാം നേടിയെടുക്കുന്ന സംസ്‌കാരമാണ് ഏറ്റവും വലുതെന്ന് ഡോ. അനില്‍ ചേലേമ്പ്ര

നീലക്കുറിഞ്ഞി വസന്തം മൂന്നാറില്‍ നിന്നും പടയിറങ്ങി തുടങ്ങിയെങ്കിലും നിലവില്‍ പൂക്കള്‍ ശേഷിക്കുന്നത് തമിഴ്‌നാടിന്റെ ഭാഗമായ ടോപ്പ് സ്റ്റേഷനിലാണ്. രാജമലയിലടക്കം കുറുഞ്ഞിച്ചെടികള്‍ ഒടിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 2000 രൂപയാണ് പിഴയായി വനംവകുപ്പ് ഈടാക്കുന്നത്. എന്നാല്‍ മൂന്നാര്‍ ടൂറിസത്തിന്റെ ഭാഗമായി നില്‍ക്കുന്ന കച്ചവടക്കാര്‍ തന്നെയാണ് ടോപ്പ്‌സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ഇത്തരത്തില്‍ കുറിഞ്ഞിച്ചെടികള്‍ സ്വകാര്യ ലാഭത്തിനായി നശിപ്പിക്കുന്നത്.

Kurinji

ഒടിച്ചുവെച്ചിരിക്കുന്ന ചെടികള്‍ കടയില്‍ കാണുമ്പോള്‍ സന്ദര്‍ശകര്‍ കൂടുതലായി എത്തുമെന്നും അത് വഴി കച്ചവടം വര്‍ദ്ധിക്കുമെന്നുമാണ് ടോപ്പ് സ്റ്റേഷന്‍ മേഖലയിലെ കച്ചവടക്കാര്‍ പറയുന്നത്. ചില സഞ്ചാരികള്‍ പണം കൊടുത്ത് കുറിഞ്ഞി ചെടികള്‍ വാങ്ങുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്്. എന്നാല്‍ ഇത്തരത്തില്‍ വാങ്ങുന്ന ചെടികള്‍ മൂന്നാറിലെ വനപാലകര്‍ പിടികൂടിയാല്‍ വന്‍ പിഴ ഈടക്കുകയാണ് പതിവ്. കച്ചവടക്കാരുടെ ഇടയില്‍ ബോധവത്കരണം നടത്തി തമിഴ്‌നാടിന്റെ സഹയത്തോടെ കുറുഞ്ഞിച്ചെടികള്‍ സംരക്ഷിക്കുവാന്‍ കേരള സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Idukki
English summary
Idukki local news about Kurinji
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X