ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മണ്ണിടിച്ചില്‍: ഭൂമി വിണ്ടുകീറല്‍ പരിശോധന ആരംഭിച്ചു, കടുത്ത വരള്‍ച്ചക്കും സാധ്യതയെന്ന്

  • By Desk
Google Oneindia Malayalam News

ഇടുക്കി: പ്രളയം വിട്ടൊഴിഞ്ഞെങ്കിലും കേരളത്തെ കാത്തിരിക്കുന്നത് അത്ര ശുഭകരമായ വാര്‍ത്തകളല്ല. കിണറുകളിലും തോടുകളിലും അതിവേഗത്തില്‍ നീരൊഴുക്ക് കുറയുന്നത് കുടിവെള്ളക്ഷാമം രൂക്ഷമാകാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതായി ജിയോളജിക്കല്‍ വിഭാഗത്തിന്റെ കണ്ടെത്തല്‍.ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ജില്ലയുടെ വിവിധ പ്രദേശങ്ങളിലുണ്ടായ ഭൗമ പ്രതിഭാസങ്ങളെക്കുറിച്ച് ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ'ഉദ്യോഗസ്ഥര്‍ പ്രാഥമിക പഠനം തുടങ്ങി. കലക്ടറുമായി നടത്തിയ പ്രാഥമിക ചര്‍ച്ചകള്‍ക്കുശേഷം മൂന്നാറിലെത്തിയ സീനിയര്‍

ജിയോളജിസ്റ്റുകളായ സുലാല്‍, മഞ്ജു ആനന്ദ്, അര്‍ച്ചന കെ.ജി എന്നിവര്‍ഉരുള്‍പൊട്ടലില്‍ തകര്‍ന്ന സ്ഥലങ്ങള്‍, മൂന്നാര്‍ ഗവ.കോളെജ് പരിസരത്തുമുണ്ടായ മണ്ണിടിച്ചിലുകള്‍ പരിശോധിച്ചു. ഒരേ സ്ഥലത്തു തന്നെ വിവിധ തലങ്ങളിലുള്ള മണ്ണിടിച്ചിലുണ്ടായ രീതികളും മറ്റും പരിശോധിച്ചു. മണ്ണിടിഞ്ഞ് ചാലുകള്‍ രൂപപ്പെട്ട ഇടങ്ങളില്‍ ചെറിയതോതില്‍ ഒഴുകന്ന നീര്‍ച്ചാലുകളുടെ ഘടന തുടങ്ങിയവും മണ്ണിന്റെയും കല്ലിന്റെ സ്വഭാവ ഘടന എന്നിവയെ ക്കുറിച്ചും പ്രാഥമിക വിവരങ്ങള്‍ശേഖരിച്ചു . പ്രദേശത്ത് ഒന്നിലധികം നീളുന്ന പഠനം ആവശ്യമാണെന്ന് ജിയോളജിസ്റ്റുകള്‍ വ്യക്തമാക്കി.

landslide-

മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ മറ്റു പ്രദേശങ്ങളും ജിയോളജിസ്റ്റുകള്‍ സന്ദര്‍ശിക്കും. നീര്‍ച്ചാലുകളുടെ രൂപമാറ്റവും ചിലത് പുതുതായി രൂപപ്പെടുകയും മറ്റിടങ്ങളില്‍ മുന്‍കാലങ്ങളിലെ നീര്‍ച്ചാലുകള്‍ നികന്നു പോകുകയും ചെയ്ത സാഹചര്യങ്ങളും വരും ദിവസങ്ങളില്‍ സംഘം പരിശോധിക്കും.

Idukki
English summary
idukki local news about land sliding and draught in kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X